എന്‍ ഡി എ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം: ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ചുമരെഴുതി പ്രചരണം ഉദ്ഘാടനം ചെയ്തു

കാസര്‍കോട് ജില്ലയില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ചുമരെഴുതി പ്രചരണം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മേഖല പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ, ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ബാബുരാജ്, ജില്ലാ വൈസ് പ്രസിഡന്റ് പി. രമേശ്, സെക്രട്ടറി പ്രമീള മജല്‍, ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ സുകുമാര്‍ കുദ്രെപ്പാടി, ജില്ലാ ട്രഷറര്‍ വീണാ അരുണ്‍ ഷെട്ടി, ബദിയടുക്ക മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണ എം, സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍. സതീഷ്, മുന്‍സിപ്പാലിറ്റി ഈസ്റ്റ് ഏരിയ പ്രസിഡന്റ് വരപ്രസാദ് കോട്ടക്കണി, മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അനിതാ നായിക്, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി അശോകന്‍ ചെട്ടിയാര്‍, കിഷോര്‍, ഗണേഷ് എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!