കേരള വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റി വ്യാപാരി മിത്ര മെമ്പര്‍മാരുടെ കണ്‍വെന്‍ഷനും ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും നല്‍കി

കാഞ്ഞങ്ങാട്: കേരള വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി സമിതി ട്രസ്റ്റ് സംസ്ഥാന വ്യാപകമായി നടത്തുന്ന വ്യാപാരി മിത്ര ക്ഷേമ പദ്ധതിയില്‍ അംഗങ്ങളായഏരിയ മെമ്പര്‍മാരുടെ കണ്‍വെന്‍ഷനും വ്യാപാരി വ്യവസായി സമിതി അംഗങ്ങളായ ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും നടത്തി. കാഞ്ഞങ്ങാട് ആലാമിപള്ളി നഗരസഭ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി സമിതി ജില്ലാ സെക്രട്ടറി ടി വി ബാലന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് മുഹമ്മദ് മുറിയനാവി അധ്യക്ഷനായി. സമിതി അംഗങ്ങളായ ജനപ്രതിനിധികളായ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി വി. തുളസി, കാഞ്ഞങ്ങാട് നഗരസഭസ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ് മുറിയനാവി, കൗണ്‍സിലര്‍മാരായ എന്‍ ഉണ്ണികൃഷ്ണന്‍, സന്തോഷ് കുശാല്‍നഗര്‍, പി സജിത,അജാനൂര്‍ പഞ്ചായത്ത് അംഗം കെ വി സുകുമാരന്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. വ്യാപാരി മിത്ര ജില്ലാ കണ്‍വീനര്‍ ശശിധരന്‍ ഉദുമ പദ്ധതി വിശദീകരണം നടത്തി. വ്യാപാരി മിത്ര ചെയര്‍മാന്‍ ടി സത്യന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ ശബരീശന്‍, കെ വിസുകുമാരന്‍, സി അനിത എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ വി ദിനേശന്‍ സ്വാഗതവും കാഞ്ഞങ്ങാട് യൂണിറ്റ് സെക്രട്ടറി എം ഗംഗാധരന്‍ നന്ദിയും പറഞ്ഞു

 

error: Content is protected !!