കാഞ്ഞങ്ങാട്:നിത്യവും നിരവധി ആളുകള്‍ ആശ്രയിക്കുന്ന കാഞ്ഞങ്ങാട് കാലിക്കടവ് മാവുങ്കാല്‍ റോഡിന്റെ കാലിക്കടവ് പ്രദേശത്ത് മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് ന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് റോഡ് ഉയര്‍ത്തി ഇരു ഭാഗങ്ങളിലും ഒഴിവുചാല് നിര്‍മ്മിച്ച് കോണ്‍ക്രീറ്റ് ചെയ്യണമെന്നും, കാഞ്ഞങ്ങാട് കാലിക്കടവ് വഴി ജില്ലാ ആശുപത്രിയിലേക്ക് ബസ് സര്‍വീസ് അനുവദിക്കണം എന്നും, ഉദയംകുന്ന് പ്രദേശത്ത് ഉണ്ടാകുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ നടപടി ഉണ്ടാകണമെന്നും, കാഞ്ഞങ്ങാട് നഗരസഭ ആലാമി പള്ളി ഇന്‍ഡോര്‍ സ്റ്റേഡിയം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ ആവശ്യമായ നടപടി ഉണ്ടാകണമെന്നും കാഞ്ഞങ്ങാട് കാലിക്കടവ് ഫ്രണ്ട്സ് ക്ലബ്ബ് 202425 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ബോഡിയോഗം അധികാരികളോട് ആവശ്യപ്പെട്ടു. ക്ലബ്ബില്‍ നടന്ന യോഗം കാഞ്ഞങ്ങാട് നഗരസഭ 8 ാം വാര്‍ഡ് കൗണ്‍സിലര്‍ പി വിദ്യാലത ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡണ്ട് പി മുരളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി രതീഷ് കാലിക്കടവ് വാര്‍ഷിക റിപ്പോര്‍ട്ടും , ട്രഷറര്‍ എ കെ ലക്ഷ്മണന് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എ കെ അശ, എം രമണി, രേണുക രാമകൃഷ്ണന്, എ കെ ലൈല, എം ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.എസ്എസ്എല്‍സി ,പ്ലസ് ടു,കലോത്സവം തുടങ്ങിയ മേഖലകളില്‍ ഉന്നത വിജയികള്‍ക്കുള്ള അനുമോദനം,വനിത സബ് കമ്മിറ്റി രൂപീകരണം,എന്നിവയും നടന്നു.
ക്ലബ്ബ് സെക്രട്ടറി രതീഷ് കാലിക്കടവ് സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍
വി ജിജു(പ്രസിഡണ്ട്)
വി വി രഘു(വൈസ് പ്രസിഡണ്ട്)
കെ ശ്രീധരന്(സെക്രട്ടറി)
കെ വിനീത്(ജോ: സെക്രട്ടറി)
എ കെ ലക്ഷ്മണന്(ട്രഷറര്‍)
