ബെംഗളൂരു : ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളെ ഉള്‍പ്പെടുത്തി ടൈം മാഗസിന്‍ തയ്യാറാക്കിയ’ടൈം 100 ഹെല്‍ത്ത് ലിസ്റ്റ് 2026′ പ്രഖ്യാപനത്തില്‍ പങ്കാളികളായി പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍. ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന ലോകത്തെ 100 പ്രതിഭകളെയാണ് ഈ പട്ടികയിലൂടെ ആദരിക്കുന്നത്. ഇതോടനുബന്ധിച്ച് ഫെബ്രുവരി 19ന് ന്യൂയോര്‍ക്കില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പങ്കെടുത്തു.
?’ഈ വര്‍ഷത്തെ ടൈം 100 ഇംപാക്ടുമായി സഹകരിക്കാന്‍ സാധിച്ചത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് ലഭിച്ച വലിയൊരു അംഗീകാരമാണെന്ന് അലീഷ മൂപ്പന്‍ പറഞ്ഞു. സേവനം എപ്പോഴും ലക്ഷ്യബോധമുള്ളതായിരിക്കണമെന്ന പിതാവ് ഡോ. ആസാദ് മൂപ്പന്റെ ദര്‍ശനങ്ങളാണ് തന്നെ നയിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. ആരോഗ്യപരിരക്ഷ എന്നത് കേവലം ഒരു തൊഴിലല്ല, മറിച്ച് കാരുണ്യത്തിലൂടെയും പ്രതിബദ്ധതയിലൂടെയും ജീവിതങ്ങളെ മാറ്റിമറിക്കാനുള്ള ഒരു നിയോഗമാണെന്ന ആസ്റ്ററിന്റെ ഉറച്ച വിശ്വാസവും അവര്‍ പങ്കുവെച്ചു.’
മാസങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍ക്കും ആഗോള വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ക്കും ശേഷമാണ് ടൈം മാഗസിന്‍ 100 പേരുടെ ഈ പട്ടിക തയ്യാറാക്കിയത്. ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍, പോളിസി മേക്കര്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ചടങ്ങില്‍ പ്രമുഖ നടനും സംവിധായകനുമായ ജെസ്സി ഐസന്‍ബെര്‍ഗ്, യുഎസ് നൊവാര്‍ട്ടിസ് പ്രസിഡന്റ് വിക്ടര്‍ ബുള്‍ട്ടോ, പ്രശസ്ത കാര്‍ഡിയോവാസ്‌കുലര്‍ മെഡിസിന്‍ പ്രൊഫസര്‍ ഡോ. കിരണ്‍ മുസുനുരു എന്നിവരുള്‍പ്പെടെ ലോകത്തെ സ്വാധീനിച്ച നിരവധി വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.
അന്താരാഷ്ട്ര തലത്തില്‍ സജീവമായ സഹകരണങ്ങള്‍ ഉറപ്പാക്കി മികച്ച ആരോഗ്യസേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസ്റ്റര്‍ ഈ ചടങ്ങിന്റെ ഭാഗമായത്. ഇന്ത്യയിലെയും ജിസിസി രാജ്യങ്ങളിലെയും ഏറ്റവും വലിയ ആരോഗ്യ ശൃംഖലകളിലൊന്നാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍. ആശുപത്രികള്‍ മുതല്‍ ഫാര്‍മസികള്‍ വരെയുള്ള വിപുലമായ സേവനങ്ങളിലൂടെ രോഗികള്‍ക്ക് മികച്ച പരിഗണനയും ലോകോത്തര ചികിത്സയും നല്‍കാന്‍ ആസ്റ്റര്‍ എപ്പോഴും മുന്‍പന്തിയിലുണ്ട്.
