നീലേശ്വരം സീനിയര്‍ ചേംബര്‍ ട്രാഫിക് കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചു

നീലേശ്വരം: സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി റോഡ് അപകടങ്ങള്‍ ഒഴിവാക്കുകയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ നീലേശ്വരത്തിന്റെ നേതൃത്വത്തില്‍ നഗരത്തിലെ അപകടസാധ്യത കൂടുതലുള്ള രാജാ റോഡിലെ കാനറ ബാങ്കിന് മുന്‍വശത്ത് ട്രാഫിക് കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചു. പ്രസിഡണ്ട് കെ ഗിരീഷ് കുമാറിന്റെ അധ്യക്ഷതയില്‍ നീലേശ്വരം നഗരസഭ അധ്യക്ഷന്‍ പി പി മുഹമ്മദ് റാഫി പരിപാടി ഉദ്ഘാടനം ചെയ്തു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി സന്നദ്ധ സംഘടനകള്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും, ഇത് അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍ കെ പി ശ്രീനിവാസന്‍ സന്നിഹിതനായിരുന്നു. നീലേശ്വരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ടി വി രാജേഷ് കുമാര്‍ റോഡ് സുരക്ഷയുടെ പ്രാധാന്യം വിശദീകരിക്കുകയും ഗതാഗത പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

സീനിയര്‍ ചേംബര്‍ ജോ. സെക്രട്ടറി ഡോ വി വി പ്രദീപ് കുമാര്‍ സ്വാഗതവും സീനിയര്‍ ചേംബര്‍ ദേശീയ സെക്രട്ടറി ജനറല്‍ എം വാസുദേവന്‍ മുന്‍ ദേശീയ അധ്യക്ഷന്മാരായ ഡോ എ മുരളീധരന്‍, ശിവാനന്ദന്‍, ദേശീയ സമിതി അംഗം എം നാരായണന്‍ നായര്‍, സി പ്രഭാകരന്‍, പ്രവീണ്‍ മേച്ചേരി, വിജയന്‍ മാസ്റ്റര്‍, എം രാജ്‌മോഹന്‍ നായര്‍ എന്നിവര്‍ ആശംസയും അറിയിച്ചു. ട്രഷറര്‍ ഡോ പി രതീഷ് നന്ദിയും പറഞ്ഞു.

 

error: Content is protected !!