കല്യാണ്‍റോഡ് കൊറഗജ്ജന്‍ ദേവസ്ഥാനം പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം 28 ന്; ‘കുല കൊത്തലും’ ഭണ്ഡാര സമര്‍പ്പണവും നടന്നു

മാവുങ്കാല്‍: കല്യാണ്‍ റോഡ് കൊറഗജ്ജ ന്‍ ദേവസ്ഥാനത്ത് ഈ മാസം 28ന് നടക്കുന്ന പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവത്തിന്റെ ആരംഭ കുറിച്ച് കൊണ്ട് ‘കുല കൊത്തല്‍’ചടങ്ങും ക്ഷേത്ര മാതൃസമതി ഭണ്ഡാരം സമര്‍പ്പണവും നടന്നു. ക്ഷേത്ര പൂജാരി ശശിധരന്‍ പ്രദീപന്‍ ചടങ്ങുകള്‍ നേതൃത്വം നല്‍കി. ക്ഷേത്ര പ്രസിഡന്റ് ഭരതന്‍കല്യാണ്‍ റോഡ്, സെക്രട്ടറി അശോകന്‍ മുട്ടത്ത് ആഘോഷകമ്മിറ്റി ചെയര്‍മാന്‍ വിജയന്‍, കണ്‍വീനര്‍ ഷിജു, ശിവന്‍ ശിവശക്തി, സനിത്ത്, ജിനേഷ് , ഉണ്ണികൃഷ്ണന്‍ സുരേന്ദ്രന്‍, സനല്‍കുമാര്‍, കുമാരി ബാലന്‍, അഭിലാഷ്, രതീഷ് മന്നന്‍, ബാബു തട്ടില്‍, രമേശന്‍ ഉണ്ണി പീടിക രതീഷ് തീയ്യന കൊത്തിമൂല, രഞ്ജിത്ത് ,ശ്യാംകുമാര്‍ രവിന്ദ്രന്‍ മുത്തപ്പന്‍ തറ എന്നിവര്‍ നേതൃത്വം നല്‍കി. മാതൃ സമിതി പ്രസിഡന്റ് കുമാരി, ലക്ഷ്മി, അംബിക എന്നിവര്‍ ചേര്‍ന്ന് ക്ഷേത്ര ഭാരവാഹികള്‍ക്ക് കൈമാറി.

 

error: Content is protected !!