കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ ജില്ലാ സമ്മേളനം: സെമിനാര്‍ നടത്തി

കാഞ്ഞങ്ങാട്: ഈ മാസം 25ന് കാസര്‍കോട് വച്ച് നടക്കുന്ന കേരള വാട്ടര്‍ അതോറിറ്റി അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (സി ഐ ടി യു ) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഒരു തുള്ളിയുടെ രാഷ്ട്രീയം, കുടിവെള്ളം അവകാശം, ജനസംരക്ഷണം ഉത്തരവാദിത്വം എന്ന വിഷയത്തില്‍ കാഞ്ഞങ്ങാട് സെമിനാര്‍ നടത്തി.
കാഞ്ഞങ്ങാട് പുതിയ കോട്ട മാന്തോപ്പ് മൈതാനത്ത് നടന്ന സെമിനാര്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ് ഗോവിന്ദ രാജ് അധ്യക്ഷനായി. യൂണിയന്‍ സംസ്ഥാന സെക്രട്ടറി എ സുധാകരന്‍ വിഷയാവതരണം നടത്തി. സിഐടിയു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ വി രാഘവന്‍ സംസാരിച്ചു. യൂണിയന്‍ ജില്ലാ സെക്രട്ടറി കെ വിനോദ് സ്വാഗതവും ജില്ലാ ട്രഷറര്‍ ബി സുപ്രിയ നന്ദിയും പറഞ്ഞു.

 

error: Content is protected !!