കാഞ്ഞങ്ങാട്:ആധാരം എഴുത്ത് ജനകീയമാക്കുന്നതിലും, അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയും സംഘടനയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായ ഇടപെടല്‍ നടത്തിയ ആധാരം എഴുത്ത് അസോസിയേഷന് ആത്മീയ ആചാര്യന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥാപക നേതാവും ദീര്‍ഘകാലം സംസ്ഥാന പ്രസിഡന്റുമായ ടി വി ഭരതന്റെ 32 ാം അനുസ്മരണ വും,ദീര്‍ഘകാലം സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച ജനകീയനായ വി ശങ്കരന് നമ്പൂതിരിയുടെ 5 ാം അനുസ്മരണവും ആധാരം എഴുത്ത് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി. കാഞ്ഞങ്ങാട് ഫോര്‍ട്ട് വിഹാര്‍ ഹാളില്‍ നടന്ന അനുസ്മരണയോഗം കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ മഹമൂദ് മുറിയനാവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി പി കുഞ്ഞികൃഷ്ണന് നായര്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സുനില്‍ കുമാര്‍ കൊട്ടറ അനുസ്മരണ പ്രഭാഷണം നടത്തി.വനിതാ വിഭാഗം സംസ്ഥാന ചെയര്‍പേഴ്സണ്‍ കെ ബേബിലത,വനിത വിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് എ വി സീമ,ജില്ലാ വനിതാ കണ്‍വീനര്‍ പി വി ഉഷ എന്നിവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി വി വി വിനോദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ വി ലതിക നന്ദിയും പറഞ്ഞു.
