നീലേശ്വരത്തും പെരിയയിലും ഹിന്ദു ഏകതാ സമ്മേളനം സംഘടിപ്പിച്ചു

നീലേശ്വരം : രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി
ഭാരതം ഒട്ടാകെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടന്നുവരുന്ന
ഇന്ദു ഏകതാ സമ്മേളനത്തിന്റെ ഭാഗമായി നീലേശ്വരത്തും പെരിയയിലും ഹിന്ദു ഏകതാ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു.
നീലേശ്വരം പാലസ് ഗ്രൗണ്ടില്‍ നടന്ന ഹിന്ദു ഏകതാ സമ്മേളനത്തില്‍ കെ പി ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി.
സാമാജിക സമരസതയിലൂടെ ഹിന്ദുക്കള്‍ നാം ഒന്നാണ് എന്ന ബോധത്തിലൂടെ ജാതിയ, രാഷ്ട്രീയത്തിന് അതീമായ കൂട്ടായ്മ ഉണ്ടാകണം. കുടുംബ ശാക്തീകരണത്തിലൂടെ ആചാര അനുഷ്ടാനത്തിലൂടെ
കുടുംബ ബന്ധങ്ങളെ തിരിച്ചു പിടിക്കണം സ്വദേശില്‍ ഉപന്നങ്ങള്‍ ഉപയോഗിക്കാനും, പരിസ്ഥിതി സംരക്ഷണത്തിലൂടെ കാവുകളെ സംരക്ഷിക്കണം. പൗരധര്‍മ്മത്തിലൂടെ നിയമങ്ങള്‍ അനുസരിക്കാനും, കടമകള്‍ നിര്‍വ്വഹിക്കാനും സാധിക്കണം കൃത്യമായ വോട്ടവകാശം വിനിയോഗിക്കാനും വോട്ട് കുത്തുന്ന യന്ത്രങ്ങളാവാതെ ഹിന്ദു ധര്‍മ്മത്തെ മുറുകെ പിടിക്കുന്നവരെ പോളിംഗ് ബുത്തില്‍ ചെല്ലുമ്പോള്‍ തിരിച്ചറിയാനും സാധിക്കണം. പ്ലക്‌സ് ബോര്‍ഡിലെ തന്റെ ഫോട്ടോ വെട്ടി കൊണ്ടു വീട്ടില്‍ കൊണ്ടുപോയി പൂജിച്ചവര്‍ക്ക് നന്ദിയും പറഞ്ഞു. യുവതി പ്രവേശനത്തിന് അനുകൂല തിരുമാനം എടുക്കാത്ത പകയാണ് തന്ത്രിയെ കേസില്‍ കുടിക്കിയതെന്നു ശശികല ടീച്ചര്‍ പറഞ്ഞു.
ഹിന്ദു ഏകതാ സമിതി രക്ഷാധികാരി കെ സി മാനവവര്‍മ്മ രാജ അധ്യക്ഷനായി. സ്വാമി വിശ്വനാഥ സരസ്വതി (ചിന്മയ മിഷന്‍ നീലേശ്വരം) അനുഗ്രഹഭാഷണം നടത്തി. പത്മിനി മോഹനന്‍, കെ.പി.രാഘവന്‍, ബി പി. ആഞ്ജനേയന്‍ എന്നിവര്‍ ഹിന്ദു ഏകതാഗീതം അവതരിപ്പിച്ചു.
ഡോ. കെ സി കെ രാജ, രാമകൃഷ്ണന്‍, ജ്യോല്‍സ്യര്‍, എന്‍. വെങ്കിടേഷ് പ്രഭു, നാരായണമാരാര്‍, എം ആര്‍ നായര്‍ ,കെ വി മല്ലിക, വി വി രാമചന്ദ്രന്‍, കെ. പരമേശ്വര പിടാരര്‍ എന്നിവര്‍ സംബന്ധിച്ചു.
സംഘാടക സമിതി ചെയര്‍മാന്‍ കെ വി വിനോദ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ നീലേശ്വരം ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ഹിന്ദുത്വം ഭാരതത്തിന്റെ ദേശീയത: അഡ്വ. കെ. കരുണാകരന്‍

പെരിയ: ഹിന്ദുത്വം തന്നെയാണ് നമ്മുടെ ദേശീയതയും വ ന്ദേമാതരം നമ്മുടെ വികാരവും പ്രേരണയുമാണെന്ന് സഹകാര്‍ ഭാരതി സംസ്ഥാന അ ധ്യക്ഷന്‍ അഡ്വ. കെ. കരുണാ കരന്‍. ഹിന്ദു ഏകതാ സമി തി പെരിയ മഹാത്മ അയ്യങ്കാളി നഗറില്‍ സംഘടിപ്പിച്ച പു ല്ലൂര്‍പെരിയ പഞ്ചായത്ത് ഹി ന്ദു ഏകതാ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയാ യിരുന്നു അദ്ദേഹം.
വിശ്വവിശാലതയുള്ള നമ്മുടെ സംസ്‌കാരം നിലനില്‍ക്കണം. ഇതിലൂടെ മാത്രമേ ഭാരതത്തിന് നിലനില്‍പ്പുള്ളുവെ ന്നും ഇത് തിരിച്ചറിയാത്തവരാ ണ് നമ്മുടെ ജീവിത ശൈലിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇവരുടെ ലക്ഷ്യം താല്‍കാലിക രാഷ്ട്രീയ ലാഭം മാത്രമാണ്. അയിത്തതിനും അനാചാര ത്തിനുമെതിരെ നമ്മുടെ നവോത്ഥാന നായകന്മാര്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തി ച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംഗീതത്തിലൂടെ ഏ തൊരൂപം സൃഷ്ടിക്കാന്‍ കഴി
യുമെന്നുമെന്നും മതത്തിനും ജാതിക്കുമപ്പുറം നമുക്ക് ഒരു മിച്ച് നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഗീതങ്ങള്‍ക്ക് കഴിയുമെന്നും സംഗീതജ്ഞന്‍ വിഷ്ണുഭട്ട് വെ ള്ളിക്കോത്ത് പറഞ്ഞു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഹിന്ദു ഏകതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സദസിനെ രാമനാമം ചൊല്ലി പ്പിച്ചപ്പോള്‍ ഭക്തി അന്തരീക്ഷത്തിലാണ് ഉദ്ഘാടനം ചടങ്ങ് നടന്നത്. സ്വാഗത സംഘം ചെയര്‍മാന്‍ കണ്ണന്‍ മൂപ്പന്‍ അ ധ്യക്ഷനായി.ബാലചന്ദ്രന്‍(ചിന്മയ മിഷന്‍ കാസര്‍കോട്), രോഹിണി ടീച്ചര്‍ (ആദ്ധ്യാത്മിക പ്രവര്‍ത്തക)എന്നിവര്‍ അനുഗ്രഹപ്രഭാ ഷണം നടത്തി.പി.ബാബു പു ല്ലൂര്‍ സ്വാഗതവും എം.നിധീഷ് മാടിക്കാല്‍ നന്ദിയും പറഞ്ഞു. ഡോ.അജിത്ത് (ആ യൂര്‍വേദം), ശ്രീയുക്ത (മിറര്‍ റൈറ്റിംങ് ലോക റിക്കോര്‍ ഡ്), ബാബുരാജ് (സൈനി കന്‍),കെ.കുഞ്ഞിരാമന്‍ കേ ളോത്ത് (സംഘാടകന്‍), അ നുശ്രീ മധുരമ്പാടി (കവയ ത്രി) എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. കലാസാം സ്‌കാരികപരിപാടികളും നടന്നു.

 

error: Content is protected !!