മാവുങ്കാല്‍:ഭാരതത്തിന്റെ ശക്തി ഹിന്ദു സമാജത്തിലെ കെട്ടുറുപ്പുള്ള കുടുംബ ബന്ധങ്ങളാണയെന്നും കുടുംബങ്ങളെ തകര്‍ത്ത് സംസ്‌ക്കാരവും, വിശ്വാസവും ഇല്ലാത്തവരാക്കി മാറ്റാന്‍ ചില ഗൂഢ ശക്തികള്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇത്തരം ശക്തികളെ തിരിച്ചറിയാന്‍ സമൂഹം തയ്യാറാകണമെന്നും
കെ പി ശശികല ടീച്ചര്‍.മാര്‍ച്ച് 1ന് മാവുങ്കാലില്‍ നടക്കുന്ന അജാനൂര്‍ പഞ്ചായത്ത് ഹിന്ദു ഏകത സമ്മേളനത്തിന്റെ ഭാഗമായി പുതിയകണ്ടം വിശ്വകര്‍മ്മ ക്ഷേത്രത്തില്‍ സംഘടിപ്പിച്ച മാതൃ ശക്തി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വാര്‍ഡ് മെമ്പര്‍ ഗീത ബാബുരാജ് അധ്യക്ഷത വഹിച്ചു.
ലക്ഷ്മി മൂലകണ്ടം, മായ പുതിയകണ്ടം എന്നിവര്‍ സംസാരിച്ചു.അനിത സുധാകരന്‍ സ്വാഗതം പറഞ്ഞു.
ആനന്ദശ്രമത്തിലെയും പുതിയ കണ്ടത്തെയും കുമാരിമാര്‍ അവതരിപ്പിച്ച സ്ലോക പാരായണം സമ്മേളനത്തിന് മാറ്റുകൂട്ടി. മുതിര്‍ന്ന ഹിന്ദു സമാജ പ്രവര്‍ത്തക ഭാര്‍ഗ്ഗവി അമ്മയയെ പരിപാടിയില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
