കാഞ്ഞങ്ങാട്:ഭാരതീയ മസ്ദൂര്‍ സംഘം കാസര്‍കോട് ജില്ലാ ടെമ്പോ ടാക്സി ആന്റ് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ മാവുങ്കാല്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ജില്ലാ സെക്രട്ടറി കെ. വി. ബാബു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബിനു മധുരംപാടി അധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് കാട്ടുകുളങ്ങര സമാരോപ് പ്രഭാഷണവും പുതിയ ഭാരവാഹികളെ പ്രഖ്യാപനവും നടത്തി. യൂണിറ്റ് സെക്രട്ടറി പ്രകാശന് ഉദയംകുന്ന് സ്വാഗതവും വൈസ് പ്രസിഡന്റ് രാജേഷ് മധുരംപാടി നന്ദിയും പറഞ്ഞു.ഭാരവാഹികളായി രാജീവന് മൂലക്കണ്ടം (പ്രസിഡന്റ്), രാജു മധുരംപാടി (വൈസ് പ്രസിഡന്റ്),എം സി പ്രകാശന് (സെക്രട്ടറി), ഷാജി പള്ളോട്ട് (ജോയിന്റ് സെക്രട്ടറി),അനീഷ് മധുരംപാടി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
