കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രം കേന്ദ്രീകരിച്ച് കഴിഞ്ഞ 35 വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന ഹോസ്ദുര്‍ഗ് മാരിയമ്മ സേവാസമിതി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാം ട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹായിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട്ടെ ശിശുരോഗ വിദഗ്ധന്‍ ഡോ : എ സി പത്മനാഭന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാരിയമ്മ സേവാസമിതി പ്രസിഡന്റ് കെ രാജേഷ് പ്രസാദ് അധ്യക്ഷത വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി പുതുമന സുബ്രഹ്മണ്യന് നമ്പൂതിരി വിശിഷ്ടാതിഥിയായി. മാം ട്രസ്റ്റ് ഹോസ്പിറ്റല്‍ പി ആര് ഒ എ രാധാകൃഷ്ണന് ക്യാമ്പ് വിശദീകരണം നടത്തി.ട്രസ്റ്റ് അംഗം എം സുരേശന് ആമുഖഭാഷണം നടത്തി.
ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ :എ വി സുകുമാരന്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.ക്ഷേത്രം
വാര്‍ഡ് കൗണ്സിലര്മാരായഎച്ച് ആര് സുകന്യ, എം എ രേഷ്മ , ക്ഷേത്ര ട്രസ്റ്റ് ബോര്‍ഡ് ചെയര്മാന് മുകുന്ദറായപ്രഭു, ആഘോഷ കമ്മിറ്റി പ്രസിഡന്റ് സി ഗണേശന്, ക്ഷേത്രം നവീകരണ കമ്മിറ്റി പ്രസിഡന്റ് ഡോ. വിവേക് സുധാകരന്, സെക്രട്ടറി ടി പി ഗംഗാധരന്, കെ ഡി സി ലാബ് എംഡി വിവേക് ബാബു, സേവാസമിതി മാതൃസമിതി പ്രസിഡന്റ് എച്ച് ഹര്‍ഷിത, മാരിയമ്മ സേവ രുദ്ര ഭൂമി ഉപസമിതി പ്രസിഡന്റ് എച്ച് പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. മാരിയമ്മ സേവാസമിതി സെക്രട്ടറി എച്ച് രാജേഷ് സ്വാഗതവും ട്രഷറര്‍ എച്ച് ബാബു നന്ദിയും പറഞ്ഞു.
250 ഓളം ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു.
