കേരള സോയില്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ എഞ്ചിനീയറിംഗ് സ്റ്റാഫ് ഫെഡറേഷന്‍ വാര്‍ഷിക സംസ്ഥാന പ്രതിനിധി സമ്മേളനം കാഞ്ഞങ്ങാട് നടന്നു

കാഞ്ഞങ്ങാട് : സിവില്‍ സര്‍വീസ് ജനകീയമാക്കുന്നതിലും പദ്ധതികള്‍ കണ്ടെത്തുന്നതിലും സര്‍വീസ് സംഘടനകള്‍ മാതൃകയാകണമെന്ന് മുന്‍ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ എം എല്‍എ പറഞ്ഞു. കാഞ്ഞങ്ങാട് രണ്ട് ദി വസങ്ങളിലായി നടന്ന കേരള സോയില്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ എഞ്ചിനീയറിംഗ് സ്റ്റാഫ് ഫെഡറേഷന്‍ 32 ം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലെ കാനം രാജേന്ദ്രന്‍ നഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സംഘടനാ സംസ്ഥാന പ്രസിഡണ്ട് കെ പ്രീത അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ സോയ ഉദ്ഘാടനം ചെയ്തു. ജില്ലകള്‍ കേന്ദ്രീകരിച്ച് നാല് യൂണിറ്റുകളായി പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് ഓവര്‍സീയര്‍ യൂനിറ്റുകളെ താലൂക്ക് തലത്തില്‍ സോയില്‍ കണ്‍സര്‍വേഷന്‍ എഞ്ചിനീയറിംഗ് ഓഫിസുകളാക്കി പുനര്‍ വിന്യസിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു . അതിവൃഷ്ടിയും രൂക്ഷമായ വരള്‍ച്ചയും തുടരെയുള്ള പ്രകൃതി ദുരന്തങ്ങളും സംഭവിക്കുന്ന കേരളത്തിന്റെ പുതിയ സാഹചര്യങ്ങളെ നേരിടാന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിനെ
ആധുനിക സംവിധാനങ്ങളും സാങ്കേതിക വിദ്യകളും ലഭ്യമാക്കി താലൂക്ക് തലത്തിന്‍ ശക്തമാക്കി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത സമ്മേളനം ഓര്‍മ്മപ്പെടുത്തി . സംസ്ഥാന സെക്രട്ടറി സന്തോഷ് കുമാര്‍ ജി ആര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ സുജേഷ് വിപി വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ പി ഗോപകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി .സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, ജോയിന്റ് കൗണ്‍സില്‍ ട്രഷറര്‍ എം എസ് സുഗൈത കുമാരി , സംസ്ഥാന സെക്രട്ടറി നരേഷ് കുമാര്‍ കുന്നിയൂര്‍ , സംസ്ഥാന കമ്മറ്റി അംഗം ബിജുരാജ് സി കെ , ജില്ലാ ട്രഷറര്‍ ആമിന എ , നന്‍മ സാംസ്‌കാരിക വേദി വൈസ് പ്രസിഡണ്ട് പ്രസാദ് കരുവളം , കെ എല്‍ ഇ എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് എന്‍ പ്രമോദ് എന്നിവര്‍ അഭിവാദ്യംചെയ്തു.
പുതിയ ഭാരവാഹികളായി പ്രസിഡണ്ട്‌സുജേഷ് വി പി(കോഴിക്കോട്) , സെക്രട്ടറി സന്തോഷ് കുമാര്‍ ജി ആര്‍ (തിരുവനന്തപുരം ), ട്രഷറര്‍ കെ പ്രീത (കാസര്‍കോട്), വൈസ് പ്രസിഡന്റുമാര്‍ സിജു ഇഗ്‌നേഷ്യസ് (കോഴിക്കോട് ), സജീവ് ജി(പാലക്കാട്), ജോയിന്റ് സെക്രട്ടറിമാര്‍അനീഷ് ജി(ആലപ്പുഴ ), ശിവാനന്ദന്‍ കെ(പത്തനംതിട്ട) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു ?.
ഡി എ പഴയ കുടിശ്ശിക അനുവദിക്കുക , യാത്ര ബത്ത അനുവദിക്കുക , പദ്ധതികള്‍ തയ്യാറാക്കാന്‍ സമയം അനുവദിക്കുക , വകുപ്പിനെ എഞ്ചിനീയറിംഗ് വകുപ്പാക്കുക ,പദ്ധതികള്‍ക്ക് യഥാ സമയം അംഗീകാരം നല്‍കി ഫണ്ട് അനുവദിക്കുക, പുതിയ പദ്ധതികള്‍ അനുവദിക്കുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു,

 

error: Content is protected !!