ഹോളി ഫാമിലി ഹൈസ്‌കൂള്‍ രാജപുരം യുഎഇ (ഷാര്‍ജ, ദുബൈ, അജ്മാന്‍, നോര്‍ത്തേന്‍ എമിറേറ്റ്‌സ്) കൂട്ടായ്മ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ദുബൈ : ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങി പല വര്‍ഷങ്ങളില്‍ മണലാരണ്യങ്ങളില്‍ എത്തിച്ചേര്‍ന്നവരെ ചേര്‍ത്തുനിര്‍ത്തുന്ന സംഘടനയായ ഹോളി ഫാമിലി ഹൈസ്‌കൂള്‍ രാജപുരം യുഎഇ ( ഷാര്‍ജ, ദുബൈ, അജ്മാന്‍, നോര്‍ത്തേന്‍ എമിറേറ്റ്‌സ്) കൂട്ടായ്മ ഇഫ്താര്‍ സംഗമം ദുബൈ ക്രീക്ക് പാര്‍ക്കില്‍ സംഘടിപ്പിച്ചു. 150 ഓളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു. കൂട്ടായ്മ പ്രസിഡന്റ് നിഷാത് ഗോപാലിന്റെ അധ്യക്ഷനായി. ഇബ്‌നു അബ്ബാസ് അക്കാദമി ഡയറക്ടര്‍ സൈദ് അബ്ദുല്‍ കരീം റമദാന്‍ സന്ദേശം നല്‍കി. കൂട്ടായ്മ രക്ഷാധികാരികയാ മാത്യു ചുള്ളിക്കര, ജോസ് രാജപുരം എന്നിവര്‍ സംസാരിച്ചു. കൂട്ടായ്മ സെക്രട്ടറി ജിമിറ്റ് സ്വാഗതവും ട്രഷറര്‍ വിനു നന്ദിയും പറഞ്ഞു.

 

error: Content is protected !!