കാഞ്ഞങ്ങാട് :ഉപ്പുസത്യഗ്രഹ സമരകാലത്ത് ഗാന്ധിജി ജയിലായിരുന്നപ്പോള്‍ ഗ്രാമങ്ങളിലെത്തി സ്വാതന്ത്ര്യ സമര പോരാളികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന സ്വാതന്ത്ര്യ സമരപോരാളിയായിരുന്നു കസ്തൂര്‍ബ ഗാന്ധിയെന്ന് കെ.പി.സി.സി സെക്രട്ടറി എം. അസിനാര്‍ അനുസ്മരിച്ചു. കസ്തൂര്‍ബാ ഗാന്ധിയുടെ 82ാം ചരമവാര്‍ഷകദിനത്തില്‍ കസ്തൂര്‍ബാ ഗാന്ധി ദര്‍ശന്‍ വേദി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അസിനാര്‍. കാമ്പസ്സുകളിലെ ലഹരി വ്യാപനത്തിനെതിരായി ശക്തമായ പ്രതിരോധം തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കാവലാളായി അവരെ സ്വന്തം മക്കളെപ്പോലെ സ്‌നേഹിച്ച മുന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രമ മഠത്തില്‍, 50 വര്‍ഷക്കാലം ഉച്ചക്കഞ്ഞിയോടൊപ്പം സ്‌നേഹവും വിളമ്പി മക്കളുടെ വയറും മനസ്സും നിറച്ച പുലിക്കോടന്‍ ജാനകി അമ്മ (മുന്‍ പാചക തൊഴിലാളി) എന്നിവര്‍ക്ക് ‘മാതൃ സ്പര്‍ശം’ പുരസ്‌കാരം ഡോ.പി.വി.പുഷ്പജ
ടീച്ചര്‍ സമര്‍പ്പിച്ചു. കസ്തൂര്‍ബാ ഗാന്ധി ദര്‍ശന്‍ വേദി ജില്ലാ ചെയര്‍ പേഴ്‌സണ്‍ ലിസി ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ കൗണ്‍സിലര്‍ സൗമ്യ സുനില്‍ ഗാന്ധി ദര്‍ശന്‍ വേദി ജില്ലാ ചെയര്‍മാന്‍ രാഘവന്‍ കുളങ്ങര,
ആനന്ദവല്ലി ടീച്ചര്‍, ലിസ്സമ്മ ജേക്കബ്ബ്, ഇ.വി. പത്മനാഭന്‍ മാസ്റ്റര്‍, പി.കെ.രഘുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
ടി.വി.ശ്യാമള സ്വാഗതവും എന്‍.ഉഷാകുമാരി നന്ദിയും പറയും
