കാഞ്ഞങ്ങാട്:സൗജന്യ ഉച്ചഭക്ഷണം വിതരണം ഉള്‍പ്പെടെ സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവരെ ചേര്‍ത്ത് നിര്‍ത്തി നിരവധി സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ കാഞ്ഞങ്ങാട് ട്രാഫിക് സര്‍ക്കിള്‍ കേന്ദ്രീകരിച്ച് നടത്തുന്ന
കാഞ്ഞങ്ങാട് പരിസരത്തുമുള്ള നിരവധി ആളുകളുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന നന്മ മരം കാഞ്ഞങ്ങാട് സേവന സന്നദ്ധ മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പൊതുപ്രവര്ത്തകന് സി എച്ച് ഹസൈനാര്‍ ഹാജിയുമായി സഹകരിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പൂന്തോട്ട നിര്‍മ്മാണം നടത്തി. ആശുപത്രി സൗന്ദര്യവല്‍ക്കരണത്തിന്റെയും,ജീവനക്കാരുടെയും, രോഗികളുടെയും സന്ദര്‍ശകരുടെയും മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനും, ,കാത്തിരിപ്പ് ഉല്ലാസകരമാക്കുന്നതിന്റെയും ഭാഗമായാണ് ചെടികള്‍ വച്ചു പിടിപ്പിക്കുന്നത്. ആശുപത്രി സൂപ്രണ്ട് എം പി ജീജ ചെടികള്‍ ഏറ്റുവാങ്ങി നിര്‍മ്മാണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. നന്മ മരം കൂട്ടായ്മ അംഗം ഗോകുലാനന്ദന്‍ മോനാച്ച അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ നല്കിയപൊതുപ്രവര്ത്തകന് സി എച്ച് ഹസൈനാര്‍ ഹാജിമുഖ്യപ്രഭാഷണം നടത്തി. ആശുപത്രി ജീവനക്കാരായ എ ഹസീന, സുജ ജോസ്, നന്മ മരം ചെയര്മാന് സലാം കേരള,അംഗങ്ങളായ ബഷീര്‍ കൊത്തിക്കാല്‍, ബി കെ പ്രസാദ് , എച്ച് അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
