കേരള ഫോക്കുലര്‍ അക്കാദമി യുവ പ്രതിഭ അവാര്‍ഡ് ജേതാവ് ശ്രീജിത്ത് നാരായണനെ രാവണീശ്വരം പുരുഷ സ്വയം സഹായ സംഘം അനുമോദിച്ചു

രാവണീശ്വരം :നാടന്‍ കലാ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച പുതിയ തലമുറയ്ക്ക് പഴയകാല അനുഷ്ഠാനങ്ങള്‍ പരിചയപ്പെടുത്തുന്നതിന് പുസ്തകം എഴുതിയ കേരള ഫോക്കുലര്‍ അക്കാദമിയുടെ യുവ പ്രതിഭ അവാര്‍ഡ് ജേതാവ് ശ്രീജിത്ത് നാരായണനെ രാവണീശ്വരം സ്വയം സഹായ സംഘം അനുമോദനം സംഘടിപ്പിച്ചു. രാവണീശ്വരം സ്വയം സഹായ സംഘം സെക്രട്ടറി എം സുകേഷ് സ്വാഗതമാശംസിച്ച ചടങ്ങില്‍ സംഘം പ്രസിഡണ്ട് പി.രവീന്ദ്രന്‍ കാപ്പില്‍ വളപ്പില്‍ അധ്യക്ഷത വഹിച്ചു. കെ.വി. ബാലകൃഷ്ണന്‍, വി. ബാലകൃഷ്ണന്‍, നാരായണന്‍, വൈശാഖന്‍, ചെറുകര, മഹേഷ് പുതിയ കണ്ടം, ഉണ്ണികൃഷ്ണന്‍ ഭാരതംകുന്ന്, ടി.അഭിലാഷ്, മിഥുന്‍, ധനകേഷ് ചെറുകര, കെ. ശശി എന്നിവര്‍ അനുമോദന പ്രസംഗം നടത്തി. ശ്രീജിത്ത് നാരായണന്‍ നന്ദിയും പറഞ്ഞു

 

error: Content is protected !!