നീലേശ്വരം: നീലേശ്വരം കുഞ്ഞാലിന്‍ കീഴില്‍ ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ നടത്തി വരാറുള്ള ഒറ്റക്കൊല മഹോല്‍സവത്തില്‍ വിഷ്ണുമൂര്‍ത്തിയുടെ കോലധാരിയായ എം ഷൈജുവിനെ പണിക്കര്‍ പദവി നല്‍കി ആചരിച്ചു. മന്നന്‍ പുറത്ത് കാവിലെ പാരമ്പര്യ ട്രസ്റ്റിയായ ഏറുവാട്ട് അച്ഛന്‍’മാറ്റ് വള’ നല്‍കി പണിക്കര്‍ പദവിയിലേക്കുള്ള ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. കുഞ്ഞാലിന്‍കീഴില്‍ വിഷ്ണു മൂര്‍ത്തി ദേവസ്ഥാനത്ത് വച്ച് നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ പുതിയ പറമ്പത്ത് കാവിലെ സ്ഥാനികരും മറ്റ് ദേവസ്ഥാനത്തെ സ്ഥാനികരും, ആഘോഷ കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രന്‍ നായര്‍ കോറോത്ത്, സെക്രട്ടറി മധു കളത്തേര, പത്മനാഭന്‍ നായര്‍ മാങ്കുളം, എറുവാട്ട് തമ്പാന്‍ നായര്‍, ചന്ദ്രന്‍ പണിക്കര്‍, രാജന്‍ പണിക്കര്‍, ആഘോഷ കമ്മിറ്റി മെമ്പര്‍മാര്‍, എന്നിവരും ഭക്തജനങ്ങളും സംബന്ധിച്ചു.
