ഓര്‍ക്കോല്‍ വയനാട്ട് കുലവന്‍ തെയ്യം കെട്ട്: ഉത്സവ ലഹരിയില്‍ നാട്

മടിക്കൈ: മടിക്കൈ ശ്രീ പെരിയാങ്കോട്ട് ഭഗവതി ക്ഷേത്രത്തിന്റെ പരിധിയില്‍പ്പെടുന്ന മടിക്കൈ ഓര്‍ക്കോല്‍ മീത്തലപുര തറവാട് വയനാട്ടുകുലവന്‍ ദേവസ്ഥാനത്തിലെ തെയ്യം കെട്ട് മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. തികച്ചും ഹരിത ചട്ടപ്രകാരം നടക്കുന്ന ഉത്സവത്തിന്റെ അടുക്കള മുതല്‍ കലവറ വരെയുള്ള നിര്‍മ്മിതികള്‍ മുഴുവനും തെങ്ങോല മെടഞ്ഞതും, കവുങ്ങ്, മുള എന്നിവ ഉയോഗിച്ചാണ്. എരിക്കുനത്തു നിന്നും ചാര്‍ത്താങ്കാലില്‍ നിന്നും ഉത്സവ നഗരിയിലേക്കുള്ള റോഡുകള്‍ ടാറിങ്ങ് നടത്തി ഗതാഗത യോഗ്യമാക്കി. വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ വിവിധ സ്ഥലങ്ങില്‍ പാര്‍ക്കിങ് ഗ്രൂണ്ടുക്കള്‍ ഒരുക്കിയിട്ടുണ്ട്. 28 വര്‍ഷങ്ങള്‍ ശേഷം നടക്കുന്ന വയനാട്ട് കുലവന്‍ തെയ്യം കെട്ട് ഉത്സവം നാടിന്റെ മഹോത്സവമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ആഘോഷ കമ്മിറ്റിയും നാട്ടുകാരും. മുന്‍ പഞ്ചായത്ത് പ്രസിസ്റ്റ് സി പ്രഭാകരന്റെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. മാര്‍ച്ച് 6, 7, 8 തീയ്യതികളിലാണ് തെയ്യം കെട്ട് മഹോത്സവം.

 

error: Content is protected !!