കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറം കിഴക്കേ വീട് തറവാട് പ്രതിഷ്ഠാദിനം ഒന്നൂറ് നാല്‍പ്പത് തെയ്യംകെട്ട് മഹോത്സവം ഫെബ്രുവരി 26, 27, മാര്‍ച്ച് 1 ,2, 3 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 26ന് രാവിലെ 5ന് ഗണപതി ഹോമം, വൈകീട്ട് 7ന് സര്‍വ്വേശ്വര വിളക്ക് പൂജ.27 ന് ഉച്ചയ്ക്ക് 12ന് വിരുന്നടിയന്തിരം, ഒരു മണിക്ക് ഭജന, വൈകിട്ട് 3ന് ആധ്യാത്മിക പ്രഭാഷണം. രാത്രി 7ന് മറിയൂട്ട് അടിയന്തരം. 8 ന് വില്‍ക്കലാമേള ‘അമ്മ മനസ്സില്‍ ‘ മാര്‍ച്ച് 1 ന് വൈകിട്ട് 4ന് കലവറ നിറക്കല്‍ ഘോഷയാത്ര.2 ന് വൈകിട്ട് 7 മണി മുതല്‍ ഒന്നൂറ് നാല്‍പ്പത് തെയ്യങ്ങളുടെ പുറപ്പാട്. 3 ന് രാവിലെ 7 മണി മുതല്‍ പ്രധാന ആരാധന മൂര്‍ത്തി കളായ പടിഞ്ഞാര്‍ ചാമുണ്ഡി, പന്നിക്കുളത്ത് ചാമുണ്ഡി, പന്നിയെയും കുഞ്ഞും, കുണ്ടാര ചാമുണ്ഡി, പഞ്ചുരുളി, കുറത്തിയമ്മ, ഗുളികന്, രക്തചാമുണ്ഡി, ആര്യക്കര ഭഗവതി, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യങ്ങളുടെ പുറപ്പാട് ഉച്ചക്ക് ഒരുമണിക്ക് അന്ന പ്രസാദ വിതരണം. വിളക്കിലരിയോടു കൂടി ഉത്സവസമാപനം. വാര്‍ത്ത സമ്മേളനത്തില്‍ തറവാട് സ്ഥാനികന് അജാനൂര്‍ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ദണ്ഡന് ആയത്താര്‍, ആഘോഷകമ്മിറ്റി ചെയര്മാന് ഷാജി അമൃതാസ്, കണ്‍വീനര്‍ രാജന് തൊട്ടിയില്‍, ട്രഷറര്‍ മനോജ് ബത്തേരിക്കല്‍,
തറവാട് ഭരണസമിതി പ്രസിഡന്റ് പി കരുണന്, സെക്രട്ടറി എ കെ സുരേഷ്, ട്രഷറര്‍ വേണു പുഞ്ചാവി എന്നിവര്‍ സംബന്ധിച്ചു.
