കരിന്തളം:പ്രവര്‍ത്തന പഥത്തില്‍ 25 വര്‍ഷം പിന്നിട്ട് 26ാം വര്‍ഷത്തിലേക്ക് കടക്കുന്ന കുമ്പളപ്പള്ളി ഗ്രാമോദയ സ്വയം സഹായ സംഘം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും, സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തനങ്ങളിലും നിറസാന്നിധ്യവുമായി ജനങ്ങള്‍ക്കിടയില്‍ മുന്നോട്ട് പോവുകയാണ്. സംഘത്തിന്റെ 25ാം വാര്‍ഷികവും കരിന്തളം പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്കുള്ള ധനസഹായ വിതരണവും ഫെബ്രുവരി 28 ന് കുമ്പളപ്പളളിയില് വെച്ച് നടക്കുകയാണ്. വൈകുന്നേരം 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനം കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.രാജന് ഉദ്ഘാടനം ചെയ്യും.
ഗ്രാമോദയ സ്വയം സഹായ സംഘം പ്രസിഡന്റ് എം സന്തോഷ് അധ്യക്ഷനാകും.
പാലിയേറ്റീവിനുളള ധനസഹായം
ഏറ്റുവാങ്ങുന്നത് കരിന്തളം പാലിയേറ്റിവ് കെയര്‍ സൊസൈറ്റി പ്രസിഡന്റ് കെ പി നാരായണന്.
രാത്രി 8 മണിക്ക് ടീം ലാസ്യ കുമ്പളപ്പളളി അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, തുടര്‍ന്ന് നൃത്തനൃത്യങ്ങള്‍.
9 മണിക്ക്
ചായ്യോത്ത് എന്‍.ജി. സ്മാരക കലാവേദി വനിതാവേദി അവതരിപ്പിക്കുന്ന സുംബ ഡാന്‍സ്. തുടര്‍ന്ന് ട്രിപ്പില്‍ ബെല്‍സ് കാഞ്ഞങ്ങാടിന്റെ കരോക്കെ ഗാനമേള എന്നിവയും അരങ്ങേറും.
