പെരിയ: സംഗീതം സപര്യയായി ജീവിതം നയിക്കുന്ന കാഞ്ഞങ്ങാട്ടെ പ്രമുഖ ഗായകന്‍ എ.എം.അശോക് കുമാറിന്റെ നേതൃത്വത്തില്‍ നിരവധി ആര്‍ട്ടിസ്റ്റുകളെ ഉള്‍പ്പെടുത്തി അവതരിപ്പിച്ച സംഗീതാര്‍ച്ച അക്ഷരാര്‍ത്ഥത്തില്‍ ശ്രദ്ധേയമായി. കഴിഞ്ഞ ശിവരാത്രി നാളിലാണ് വിശ്വപ്രസിദ്ധമായ ബേക്കല്‍ ഗോകുലം ഗോശാലയില്‍ നടത്തിയ സംഗീതാര്‍ച്ചന ആസ്വാദകര്‍ക്ക് ഭക്തിലഹരികള്‍ സമ്മാനിച്ചത്. ഹാര്‍മ്മോണിയം,മൃദഗം,ത ബല, ഡോലക്, പുലാംങ്കുഴല്‍, വയലിന്‍ തുടങ്ങി നിരവധി സംഗീതോപകണങ്ങളുടെ അകമ്പടിയോടെ കേരളത്തിലെ പ്രശസ്ത ഗായികാഗായന്‍മാര്‍ സംഗീതാര്‍ച്ചനയ്ക്ക് കൊഴുപ്പേകി. അശോക് കുമാര്‍ നയിക്കുന്ന ശ്രീ ശങ്കരം ഭജന്‍സിന്റെ പ്രഥമ പരിപാടിയായിരുന്നു ഗോകുലം ഗോശാലയില്‍ സമര്‍പ്പിച്ച് തുടക്കം കുറിച്ചത്. ഗോകുലം ഗോശാല പാരമ്പര്യവിദ്യാപീഠം ആചാര്യ ബ്രഹ്മശ്രീ വിഷ്ണു പ്രസാദ് ഹെബ്ബാര്‍ അദ്ദേഹത്തിന്റെ പത്‌നി ഡോ.നാഗരത്‌ന ഹെബ്ബാര്‍ ഗോകുലം ഗോശാലയിലെ മറ്റു കാര്യകര്‍ത്താക്കള്‍ എന്നിവരുടെ സാന്നിധ്യവും ഗാനാര്‍ച്ചനക്ക് ധന്യത പകര്‍ന്നു.
പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ കലാകാരന്‍മാരെയും വിഷ്ണു പ്രസാദ് ഹെബ്ബാര്‍ ഷാള്‍ അണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു. പരിപാടിക്ക് തുടക്കം കുറിച്ച് ഗോപൂജയും നടന്നു.
