കഞ്ചാവ് കേസിലെ പ്രതിക്ക് ഒരു വര്‍ഷം കഠിന തടവും പിഴയും

കാസര്‍കോട്: കഞ്ചാവ് കേസിലെ പ്രതിക്ക് ഒരു വര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും.സെന്തടുക്ക
കടമ്പാര്‍ പത്തോടിയിലെ അബ്ദുള്‍റഹ്മാ (49) നെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട് )ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷ വിധിച്ചത് . പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം കൂടി അധിക തടവും വിധിച്ചു.കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയിലെ അടുത്ത എന്ന സ്ഥലത്ത് ഇച്ചിലംകോട് ജംഗ്ഷനില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കെ .എല്‍.14 വൈ 5620 നമ്പര്‍ സ്‌കൂട്ടിയില്‍ 1.670 കിലോ കഞ്ചാവുമായി
പ്രതിയെ കുമ്പള പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന എം പി ഷാജി, എ.എസ് .ഐ പ്രകാശന്‍,സിവില്‍ പോലീസ് ഓഫീസറായ സുഭാഷ് എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടിയത് .തുടര്‍ന്ന് അന്വേഷണം നടത്തിയത് കുമ്പള ഇന്‍സ്‌പെക്ടര്‍മാരായിരുന്ന എം.അനില്‍, പി പ്രമോദ് എന്നിവരുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ജി.ചന്ദ്രമോഹന്‍, അഡ്വ. ചിത്രകല എന്നിവര്‍ ഹാജരായി

 

error: Content is protected !!