സജീഷിന്റെ കുടുംബത്തെ ചേര്‍ത്ത് പിടിച്ച് കേരളാ പോലീസ് ഹൗസിംഗ് സഹകരണ സംഘം; ഇന്‍ഷുറന്‍സ് തുക കൈമാറ്റം ചടങ്ങ് നാളെ

കാഞ്ഞങ്ങാട്: കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 26 ന് പുലര്‍ച്ചെ കാസര്‍കോട് ജില്ലയില്‍ വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നാര്‍ക്കോട്ടിക് കേസ്സില്‍ ഉള്‍പ്പെട്ട പ്രതിയെ പിടിക്കുന്നതിനായി കാറില്‍ സഞ്ചരിക്കവേ ചെങ്കളയില്‍ വെച്ച് വാഹനാപകടത്തില്‍ മരണപ്പെട്ട സജീഷിന്റെ കേരളാ പോലീസ് ഹൗസിംഗ് സഹകരണസംഘത്തിന്റെ അപകട ഇന്‍ഷുറന്‍സ് തുക 21 ന് കൈമാറും.രാവിലെ 10.30 ന് നീലേശ്വരം വ്യാപാരഭവനില്‍ ഡിജിപി വിജിലന്‍സ് മേധാവി മനോജ് എബ്രഹാം ഐ പി എസ് ഇന്‍ഷുറന്‍സ് തുകയായ 25,05000 രൂപ സജീഷിന്റെ കുടുംബത്തെ ഏല്‍പ്പിക്കും. കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര ജി. എച്ച് ഐ.പിഎസ്, ജില്ലാ പോലീസ് മേധാവി ബി.വി. വിജയ് ഭരത് റെഡി ഐ പി എസ് അടക്കമുള്ള ഡിപാര്‍ട്ട്‌മെന്റ് മേലുദ്യോഗസ്ഥരും , സംഘടനാഭാരവാഹികളും സംഘം ഭരണ സമിതി അംഗങ്ങളും സംബന്ധിക്കും.

 

error: Content is protected !!