കാഞ്ഞങ്ങാട്: കേരള സോയില്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ എഞ്ചിനീയറിംഗ് സ്റ്റാഫ് ഫെഡറേഷന്‍ വാര്‍ഷിക സംസ്ഥാന സമ്മേളനം 21, 22 തീയ്യതികളില്‍ കാഞ്ഞങ്ങാട് വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളന ത്തില്‍ അറിയിച്ചു. വൈകീട്ട് 3 ന് വിളംബര ജാഥ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന സംസ്‌കാരിക സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു ഉദ്ഘാടനം ചെയ്യും. കവി, എഴുത്തുകാരനുമായ മാധവന്‍ പുറച്ചേരി മുഖ്യ പ്രഭാഷണം നടത്തും. സ്വാഗത സംഘം ചെയര്‍മാന്‍ കെ.വി.കൃഷ്ണന്‍ അധ്യക്ഷനാവും.22ന്
രാവിലെ 10ന് പതാക ഉയര്‍ത്തല്‍.10.30 ന് പ്രതിനിധി സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.പ്രീത അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.സോയ ഉപഹാര സമര്‍പ്പണം നടത്തും. 180 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. യാത്രയയപ്പ് സമ്മേള നം ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30 ന് ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കും.
വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.പ്രീത, ജനറല്‍ സെക്രട്ടറി ജി ആര്‍ സന്തോഷ് കുമാര്‍, സെക്രട്ടറി
നരേഷ് കുമാര്‍ കുണിയൂര്‍, വൈസ് പ്രസിഡന്റ് സിജു ഇഗ്‌നേഷ്യസ്, സ്വാഗതസംഘം കണ്‍വീനര്‍ എ ബാബു എന്നിവര്‍ സംബന്ധിച്ചു.
