കോട്ടപ്പാറ സ്വദേശി സജുശങ്കര്‍ മിസ്റ്റര്‍ കേരള

കാഞ്ഞങ്ങാട്: മസില്‍മോക്‌സി ക്ലാസിക് എംആര്‍ കേരള ചാമ്പ്യന്‍ഷിപ്പില്‍ കോട്ടപ്പാറയിലെ സജുശങ്കര്‍ മിസ്റ്റര്‍ കേരള റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു.തലശേരിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 65 കിലോ വിഭാഗത്തിലാണ് സജു ഈ നേട്ടം കൊയ്തത്. ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ കാസര്‍കോടായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇതിനായി കഴിഞ്ഞ ഏഴ് മാസമായി കഠിന പ്രയത്‌നമാണ് സജു നടത്തിയത്. 2023ലും മിസ്റ്റര്‍ കാസര്‍കോട് പട്ടം നേടിയിരുന്നു. മൂലക്കണ്ടത്തെ ലൈഫ് ലൈന്‍ ജിംനേഷ്യത്തിലെ പരിശീലകനാണ്. കോട്ടപ്പാറയിലെ കാര്‍ത്തികേയന്‍ ഹോട്ടല്‍ ഉടമ ശങ്കറിന്റെയും സുലോചനയുടെ മകനാണ്. ഭാര്യ: അനുഷ.മകള്‍:തൃശിഖ.

 

error: Content is protected !!