കേരളത്തിലെ ജനപ്രതിനിധികളെ ദേശീയ നേതൃത്വം കാണുന്നത് പ്രതീക്ഷയോടെ: എം.എല്‍.അശ്വിനി

കാസര്‍ഗോഡ്: വികസന മുരടിപ്പും തൊഴിലില്ലായ്മയും സാമ്പത്തിക പ്രാരാബ്ധതയും കൊണ്ട് പ്രതിസന്ധിയിലായ സംസ്ഥാനത്ത് അനിവാര്യമായ രാഷ്ട്രീയമാറ്റം കൊണ്ടുവരാന്‍ സാധിക്കുന്നവരായാണ് ബിജെപി ജനപ്രതിനിധികളെ ബിജെപി ദേശീയ നേതൃത്വവും നരേന്ദ്ര മോദിയും കാണുന്നതെന്നും ഇവരില്‍ ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നുവെന്നും ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി പറഞ്ഞു. ബിജെപി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ കാര്യാലയമായ ഡോക്ടര്‍ ശ്യാമപ്രസാദ് മുഖര്‍ജി മന്ദിരത്തില്‍ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ബിജെപി ദേശീയ നേതൃത്വം ഡല്‍ഹിയില്‍ നല്‍കിയ സ്വീകരണം കേരളത്തിലെ തദേശ തെരഞ്ഞെടുപ്പ് വിജയത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതിന്റെ തെളിവാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ ഓരോ ജനപ്രതിനിധിയും തയ്യാറാകണമെന്നും അശ്വിനി ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന സെക്രട്ടറിമാരായ അശോകന്‍ കുളനട, കെ. രഞ്ജിത്ത് എന്നിവര്‍ ക്ലാസെടുത്തു. ബിജെപി സംസ്ഥാന സമിതി അംഗം പ്രമീള സി. നായിക് അദ്ധ്യക്ഷത വഹിച്ചു.

ബിജെപി കോഴിക്കോട് മേഖല ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ, സംസ്ഥാന സമിതിയംഗം രാമപ്പ മഞ്ചേശ്വരം, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. ആര്‍. സുനില്‍, ജില്ലാ വൈസ് പ്രസിഡന്റ് എച്ച്.ആര്‍. സുകന്യ, ജില്ലാ സെക്രട്ടറിമാരായ പുഷ്പ ഗോപാലന്‍, മഹേഷ് ഗോപാല്‍, അശ്വിനി. കെ.എം., പ്രമീള മജല്‍, ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. ശങ്കര, മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജ്‌നാനി ഷാന്‍ബാഗ് എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!