അഖില്‍ മാരാര്‍ ട്വന്റി 20 യില്‍ ചേരും; കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ നീക്കം

കൊച്ചി: ബിഗ് ബോസ് താരമായിരുന്ന അഖില്‍ മാരാര്‍ എന്‍ഡിഎ ഘടകകക്ഷിയായ ട്വന്റി20യില്‍ ചേരും. വൈകീട്ട് മൂന്ന് മണിക്ക് ട്വന്റി20 നേതാവ് സാബു ജേക്കബ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചേക്കും. അഖില്‍ മാരാര്‍ കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. ബിജെപി നടത്തിയ സര്‍വേയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് അഖില്‍ മാരാരെ മുന്നണിയിലെത്തിച്ചിരിക്കുന്നതെ ന്നാണ് വിവരം. ബിജെപിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിക്കാത്തതിനെ തുടര്‍ന്നാണ് അഖില്‍ മാരാരെ ട്വന്റി 20 യില്‍ എത്തിച്ച് മത്സരിപ്പിക്കാനുള്ള നീക്കം.

 

error: Content is protected !!