ലെന്‍സ്‌ഫെഡ് സംസ്ഥാന സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ ഹോസ്ദുര്‍ഗ് ഏരിയ കമ്മിറ്റി ആദരിച്ചു

കാഞ്ഞങ്ങാട്: ലെന്‍സ്‌ഫെഡ് ഹോസ്ദുര്‍ഗ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന സമ്മേളനത്തിലെ വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്‍മാരെയും കണ്‍വീനര്‍ മാരെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പ്രസിഡന്റിനെയും സംസ്ഥാന സമിതി അംഗങ്ങളെയും ആദരിച്ചു.
ഹോസ്ദുര്‍ഗ് ഏരിയ പ്രസിഡന്റ് അഖില്‍ അയ്യങ്കാവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് സി വി വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ സംസ്ഥാന സമ്മേളന വര്‍ക്കിംഗ് ചെയര്‍മാന്‍ ഇ പി ഉണ്ണികൃഷ്ണന്‍, വിവിധ സബ് കമ്മിറ്റി ചെയര്‍മാന്‍ മാരായ രാജന്‍ പി, അഭിലാഷ് എന്‍, ശ്യാമള സി എന്നിവരെ സംസ്ഥാന പ്രസിഡന്റ് ആദരിച്ചു.
പുതുതായി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്ത സി എസ് വിനോദ് കുമാര്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി എം വിജയന്‍, സ്റ്റാറ്റുട്ടറി കമ്മിറ്റി അംഗം സെബാസ്റ്റ്യന്‍ ടി ജെ,സംസ്ഥാന സമിതി അംഗം പി കെ വിനോദ് എന്നിവരെ ഏരിയ പ്രസിഡന്റ് ആദരിച്ചു.
ചടങ്ങില്‍ ജില്ലാ ട്രഷറര്‍ മുഹമ്മദ് റാഷിദ്,ഏരിയ സെക്രട്ടറി സുരേഖ് പി, ബെറ്റി ഐ പി എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!