ക്ഷാമാശ്വാസ കുടിശ്ശിക കവര്‍ച്ചയില്‍ കെ എസ് എസ് പി എ പ്രതിഷേധിച്ചു

കാഞ്ഞങ്ങാട് ബഡ്ജറ്റില്‍ കുടിശ്ശിക അടക്കം തരുമെന്ന് പറഞ്ഞിട്ടും പെന്‍ഷന്‍കാരുടെ 32 മാസത്തെ ക്ഷാമാശ്വാസ കുടിശ്ശികയും ഫെബ്രുവരിയിലെ മുന്നു ശതമാനം ക്ഷാമാശ്വാസവും കവര്‍ന്നെടുത്ത സര്‍ക്കാര്‍ നടപടിയില്‍ കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. നേരത്തെ നിഷേധിച്ച 190 മാസതെ കുടിശ്ശിക കൂടിയാകുമ്പോള്‍ അഞ്ചര ലക്ഷം പെന്‍ഷന്‍കാരുടെ 222 മാസത്തെ ക്ഷാമാശ്വാ സ കുടിശികയാണ് നഷ്ടമായത്. ജില്ലാ പ്രസിഡന്റ് എം.കെ.ദിവാകരന്റെ അധ്യക്ഷതയില്‍ ഹോസ്ദുര്‍ഗ്ഗ് ബേങ്ക് ഹാളില്‍ ചേര്‍ന്ന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കെ പി സി സി ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. സംഘടനയില്‍ വിവിധ കമ്മിറ്റികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി.സി.സുരേന്ദ്രന്‍ നായര്‍, സി.രത്‌നാകരന്‍, ടി.കെ. എവുജിന്‍ , സരോജിനി കെ , പി.ദാമോധരന്‍ നമ്പ്യാര്‍, കെ.എം. വിജയന്‍ , ഡി സി സി ജനറല്‍ സെക്രട്ടറിമാരായി തെരഞ്ഞെടുത്ത കെ എസ് എസ് പി എ അംഗം ജോര്‍ജ് മാത്യു, ജില്ലാ മാനേജിംങ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ജില്ലാ സെക്രട്ടറി കെ.പി.ബാലകൃഷ്ണന്‍ , സംസ്ഥാന നാഷണല്‍ മാസ്റ്റേഴ്‌സ് മീറ്റുകളില്‍ ഷോട്ട്പുട്ടില്‍ ഒന്നാം സ്ഥാനവും, ജാവലില്‍ ത്രോ യിലും, ഡിസ്‌കസ് ത്രോയില്‍ രണ്ടാം സ്ഥാനവും ലഭിച്ച പി.എം.അബ്രഹാം, മാര്‍ഗ്ഗം കളി കലാ രംഗത്ത് സംസ്ഥാന ഫോക് ലോര്‍ അവാര്‍ഡ് ജേതാവ് ജോണി ടി.ജെ എന്നിവരെ ജില്ലാ കമ്മിറ്റി അനുമോദിച്ചു. ജില്ലാ ട്രഷറര്‍ ചന്ദ്രന്‍ നാലപ്പാടം, വൈസ് പ്രസിഡണ്ട് മാരായ കുഞ്ഞിക്കണ്ണന്‍ കരി ച്ചേരി, പി.പി. ബാലകൃഷ്ണന്‍ , കുഞ്ഞാമിന എം, ഇ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.പി. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!