ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉദുമ മണ്ഡലം വികസന ജാഥയ്ക്ക് ഉദയനഗറില്‍ സ്വീകരണം നല്‍കി

പുല്ലൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ ഉദുമ അസംബ്ലി നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തുന്ന വികസന മുന്നേറ്റ ജാതയ്ക്ക് പുല്ലൂര്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ജാഥ ക്യാപ്റ്റന്‍ ഉദുമ എം. എല്‍. എ സി. എച്ച്.കുഞ്ഞമ്പുവിനെ ചെണ്ടമേളത്തിന്റെ യും മുദ്രാവാക്യം വിളിയുടെയും അകമ്പടിയോടെസ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഹാരമണിയിച്ച് സ്വീകരിച്ചു. സി.എച്ച് കുഞ്ഞമ്പുഎം. എല്‍. എ, മധു മുതിയക്കാല്‍ , കെ. വി. കുഞ്ഞിരാമന്‍, കെ.കുഞ്ഞിരാമന്‍, അഡ്വ: വി.സുരേഷ് ബാബു,ടി.കൃഷ്ണന്‍ , എന്നിവര്‍ സംസാരിച്ചു. കെ.ബിന്ദു അധ്യക്ഷത വഹിച്ചു. ഷാജി എടമുണ്ട സ്വാഗതം പറഞ്ഞു.

 

error: Content is protected !!