നീലേശ്വരം: കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചശേഷം കാല് നടയാത്രക്കാരനേയും ഇടിച്ച് തെറിപ്പിച്ചു.
ബങ്കളം കൂട്ടപ്പുനയില്‍ ഇന്ന് രാവിലെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കാല്നടയാത്രക്കാരന് കൂട്ടപ്പുനയിലെ മുണ്ടേമാട് ബാലന്(65), കാര്‍ ഓടിച്ച കാട്ടിപ്പൊയിലിലെ ജോസിന്റെ മകന് ജോബിയേയും(35) എന്നിവര്‍ക്കാണ്
പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ബാലന് മംഗലാപുരത്തെ സ്വകാര്യ ആ ശുപത്രിയിലും
ജോബിയെ നീലേശ്വരം തേജസ്വി നി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂട്ടപ്പുനയിലെ ബീവ റേജസ് കോര്പ്പറേഷന് റിട്ട. മാനേജര്‍ കെ. രവിയുടെ മതിലി ലിടിച്ചശേഷമാണ് റോഡിലേക്ക് തിരിഞ്ഞ് നടന്നുപോവുക യായിരുന്ന ബാലനേയും ഇടിച്ചിട്ടത്.അപകടത്തില്‍പ്പെട്ട കെ എല്‍ 60 ജെ 7946 നമ്പര്‍ കാറിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും പൂര്‍ണ്ണമായും തകര്‍ന്നു.
