കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡിന്റെ നേതൃത്വത്തില്‍ ‘ലഹരി കളിയിടങ്ങളോട് ‘ ക്യാമ്പയിന് തുടക്കം; വാര്‍ഡ് മെമ്പറും ബിജെപി ജില്ലാ സെക്രട്ടറിയുമായ മഹേഷ് ഗോപാലാന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

ബന്തടുക്ക: ‘ലഹരി കളിയിടങ്ങളോട്’ എന്ന സന്ദേശം ഉണര്‍ത്തി കളിയിടങ്ങളെയും കായിക താരങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് നടത്തുന്ന ക്യാമ്പയിന് തുടക്കം.ഒമ്പതാം വാര്‍ഡ് മെമ്പറും, ബിജെപി ജില്ലാ സെക്രട്ടറിയുമായ മഹേഷ് ഗോപാലാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്.കായിക മേഖലയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കുട്ടികളെ ലഹരി ഉപയോഗത്തില്‍ നിന്ന് തടയുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പിഎം ബ്രദേര്‍സ് മലാംകുണ്ടിന് വികസിത് വീട്ടിയാടി പേരിലുള്ള ജേഴ്‌സി സമ്മാനിച്ചു വരും കാലങ്ങളില്‍ കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ കായിക ഉപകരണങ്ങളും മറ്റും സാമഗ്രികളും വിതരണം ചെയ്യും.

 

error: Content is protected !!