കാഞ്ഞങ്ങാട് : സ്വതന്ത്ര കര്‍ഷക സംഘം വനിതാ വിംങ് കാഞ്ഞങ്ങാട് മണ്ഡലം യോഗവും, സ്നേഹാദര ചടങ്ങും മുസ്ലിം ലീഗ് കാഞങ്ങാട് മുനിസിപ്പല്‍ കമ്മിറ്റി ഓഫീസില്‍ നടന്നു. സ്വതന്ത്ര കര്‍ഷക സംഘം കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പി. അബൂബക്കര്‍ ഹാജിയുടെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഇബ്രാഹിം പാലാട്ട് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ പ്രസിഡന്റ് എം.പി.ജാഫര്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായി തിരെഞ്ഞെടുക്കപ്പെട്ട എം. പി.ജാഫറിനെ കര്‍ഷക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി ഇബ്രാഹിം പാലാട്ട് സ്നേഹോപഹാരം നല്കി, അജാനൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണായി തിരെഞ്ഞെടുക്കപ്പെട്ട സി.കുഞ്ഞാമിനക്കുള്ള സ്നേഹാദരം സംസ്ഥാന വൈസ് പ്രസിഡന്റ് ഖദീജ ഹമീദ് സമ്മാനിച്ചു. സ്വതന്ത്ര കര്‍ഷക സംഘം വനിതാ വിങ് കാസര്‍കോട് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി.എം. ഫാത്തിമ ടീച്ചറിനുള്ള സ്നേഹാദരം മണ്ഡലം സ്വതന്ത്ര കര്‍ഷക സംഘം പ്രസിഡന്റ് പി. അബൂബക്കര്‍ ഹാജിയും സമ്മാനിച്ചു. എന്‍.എ.ഉമര്‍ സ്വാഗതം പറഞ്ഞു ചടങ്ങില്‍ അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി, കര്‍ഷക സംഘം മണ്ഡലം ട്രഷറര്‍ എ.അബ്ദുള്ള ഹാജി,വനിതാ ലീഗ് അജാനൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹാജറ സലാം, വനിതാ വിങ് ജില്ലാ സെക്രട്ടറി ഖൈറുന്നിസ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി ഖദീജ റുബീന (പ്രസിഡന്റ് ),ശാക്കിറ കെ.സി (ജനറല്‍ സെക്രട്ടറി ),സബീന കിനാനൂര്‍ (ട്രഷറര്‍ ),കുഞ്ഞാസിയ മീനാപ്പീസ്,
റംല കൊത്തിക്കാല്‍,റഹ്മത്ത് കിനാനൂര്‍ (വൈസ് പ്രസിഡന്റ്മാര്‍) സഫീറ ഹുസൈന്,നൗഷീബ മീനാപ്പീസ്,സമീറ മീനാപ്പീസ് (സെക്രട്ടറിമാര്‍) തുടങ്ങിയവരെ തിരഞ്ഞെടുത്തു
