കാഞ്ഞങ്ങാട്: ആവിക്കര ശ്രീ സുബ്രഹ്മണ്യ സ്വാമി കോവില്‍ മാര്‍ച്ച് ഒന്നിന് നടക്കുന്ന ആണ്ടിയൂട്ട് പൂജാ മഹോത്സവത്തോട് മുന്നോടിയായി കാവടി സഞ്ചാരം തുടങ്ങി. രതീഷ് പൂജാരിയുടെ നേതൃത്വത്തില്‍ കാവടി സഞ്ചാരം നടത്തുന്നത്. മാര്‍ച്ച് ഒന്നിന് രാവിലെ 7 മണിക്ക് പ്രഭാതപൂജ, ഉച്ചയ്ക്ക് 12 മണിക്ക് അലങ്കാരപൂജ, ഉച്ചക്ക് 1 മണി മുതല്‍ അന്ന പോ വൈകിട്ട് 6.30ന് ദീപാരാധന. രാത്രി 8 മണി മുതല്‍ അന്ന പ്രസാദവിതര ണം. രാത്രി 9 മണിക്ക് ഭക്തിനിര്‍ഭരമായ തണ്ണീലാമൃത് പൂജ തര്‍പ്പണ പൂജ. തുടര്‍ന്ന് സുബ്രഹ്മണ്യ സ്വാമി കോവിലിലെ പ്രാദേശിക മഹിളാ കമ്മിറ്റികളുടെ തിരുവാതിര. 2 ന് രാവിലെ 10 മണി മുതല്‍ കരിമ്പാലന്‍ തമ്പുരാട്ടി കരിഞ്ചാമുണ്ഡി ഗുളികന് എന്നി
തെയ്യക്കോലങ്ങളുടെ പുറപ്പാട്. ഉച്ചക്ക് 1 മണി മുതല്‍ അന്ന പ്രസാദ വിതരണം.
