റാണിപുരത്ത് ദ്വിദിന പക്ഷിനിരീക്ഷണ ക്യാമ്പ് നടത്തി

റാണിപുരം: കേരള വനം വന്യജീവി വകുപ്പ് കാസര്‍കോട് ഡിവിഷന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മിരിസ്റ്റിക്ക, കാസര്‍കോട് ബേഡേഴ്‌സ് എന്നിവരുടെ സഹകരണത്തോടെ റാണിപുരത്ത് ദ്വിദിന പക്ഷിനിരീക്ഷണ ക്യാമ്പ് നടത്തി. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ രാഹുല്‍ അദ്ധ്യക്ഷത വഹിച്ചു. പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം പി രാജു, വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍, പക്ഷി നിരീക്ഷരരായ പി ശ്യം കുമാര്‍, ശ്രീലാല്‍ കെ മോഹന്‍, സന്തോഷ് പനയാല്‍, രാജു കിദൂര്‍, ഡോ.എ അനിത, വന സംരക്ഷണ സമിതി സെക്രട്ടറി എ കെ ശിഹാബുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ ജില്ലകളില്‍ നിന്നുമായി നാല്പതോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. ക്യാമ്പംഗങ്ങള്‍ക്ക് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.

 

error: Content is protected !!