പടന്നക്കാട്: കേരളത്തില്‍ ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും വോട്ട് വര്‍ധിപ്പിക്കുന്ന ഒരേയൊരു രാഷ്ട്രീയപാര്‍ട്ടി ബിജെപി മാത്രമാണെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഥീന ഭാരതി.അനന്തംപള്ളയില്‍
ബിജെപി പടന്നക്കാട് കസ്റ്റര്‍ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കുന്ന വികസന പദ്ധതികളും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള കാഴ്ചപ്പാടുകളുമാണ് ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണമെന്നും കേരളത്തില്‍ വരാന്‍ പോകുന്നത് ബി ജെ പി യുഗമാണെന്നും
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയും വന്‍ മുന്നേറ്റം ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്മാന് ജോണ്‍ ഐമന് അധ്യക്ഷനായി. ന്യൂനപക്ഷമോര്‍ച്ച കോഴിക്കോട് റൂറല്‍ ജില്ലാ സെക്രട്ടറി റിഷാദ് സുല്ലമി മുഖ്യപ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്നവരെ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം പ്രശാന്ത് സ്വീകരിച്ചു. ചടങ്ങില്‍ പഴയകാല പ്രവര്‍ത്തകരെ ആദരിച്ചു. നീലേശ്വരം മണ്ഡലം പ്രസിഡന്റ് സാഗര്‍ ചാത്തമത്ത്, കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി പി.പത്മനാഭന്, ബിജെപി മുനിസിപ്പല്‍ സൗത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ് എ.കൃഷ്ണന് കാഞ്ഞങ്ങാട് സൗത്ത് പ്രസിഡന്റ് എന്‍ വി ചന്ദ്രന് കല്ലൂരാവി, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എച്ച് എന്‍ ധനുഷ്, അമ്പു കണിചിറ, ശശി പുതിയവളപ്പ് എന്നിവര്‍ സംസാരിച്ചു. അനന്തംപള്ള ബൂത്ത് ജനറല്‍ സെക്രട്ടറി
ടി രാജേഷ് സ്വാഗതവും കര്‍ഷകമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി എ.വി.സത്യന് നന്ദിയും പറഞ്ഞു.
