കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി, 2026 27 പദ്ധതി രൂപീകരണം എന്നിവയുടെ ഭാഗമായി ബ്ലോക്കിന് കീഴില്‍ ഉള്‍പ്പെടുന്ന ഉദുമ, പള്ളിക്കര, പുല്ലൂര്‍ പെരിയ, അജാനൂര്‍ മടിക്കൈ എന്നീ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഗ്രാമ സഭയ്ക്ക് സമാനമായ യോഗം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സുജാത ഗ്രാമ സഭയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് പി. ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി. പ്രകാശന്‍, വി.വി. തുളസി, സി. കെ. സബിത, ടി. ശോഭന, പി. വി. രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ടി. വി. രാധിക, കെ. സബീഷ്, സുകുമാരി ശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. പി.ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മുഹമ്മദ് ബഷീര്‍ പാക്യാര, ഹരിത കേരള മിഷന്‍ ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ ബാലചന്ദ്രന്‍ മാസ്റ്റര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം. മാധവന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കെ. മഞ്ജിഷ പദ്ധതിയുടെ വിശദീകരണം നടത്തി. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചയും ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളുടെ അവതരണവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. എച്ച്.മുഹമ്മദ് ഹനീഫ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി.വി. ശശി നന്ദിയും പറഞ്ഞു.
