കോട്ടപ്പാറ: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികരോടുള്ള ആദരസൂചകമായി കൊടവലം സംഗമം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ആന്‍ഡ് ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ പുല്‍വാമ ദിനത്തില്‍ പ്രതീകാത്മകമായി 40 മെഴുകുതിരികള്‍ തെളിയിച്ചു കൊണ്ട് സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ക്ലബ്ബ് രക്ഷാധികാരി പി നാരായണന്‍, പ്രസിഡന്റ് ശ്രീധരന്‍ നമ്പ്യാര്‍, സെക്രട്ടറി ശ്രീനാഥ്, ട്രഷറര്‍ പി ടി.രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
