ചോയ്യങ്കോട്: ചാമക്കുഴി കൂവാറ്റി ജിയുപി സ്ക്കുള്അധ്യാപക രക്ഷാകര്‍ത്തൃസമിതി സംഘടിപ്പിച്ച അണ്ടര്‍ 18 ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് രണ്ടുദിവസങ്ങളിലായി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രാജന് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പാറക്കോല്‍ രാജന് സമ്മാനങ്ങള്‍ വിതരണം ചെയ്തു എം സുരേന്ദ്രന് ,എന്‍ ടി ശ്യാമള, പി സാവിത്രി,സുരേശന് ടി, പ്രജോദ് ടി ആര് ,അജിത്ത് കുമാര്‍ കെ.വി, ശ്യാമിനി ബിബിന്‍, പ്രദിപ് പി, രാധിക എ, കമലാക്ഷന്‍ എം.വി എന്നിവര്‍ സംസാരിച്ചു. മത്സരത്തില്‍ അറേബ്യന്‍ എഫ് എഫ് സി അരീക്കര ഒന്നാം സ്ഥാനവും ഫ്രണ്ട്സ് വാളൂര്‍ രണ്ടാം സ്ഥാനവും നേടി.
