പൂച്ചക്കാട് മൊട്ടംചിറ ശ്രീ വിഷ്ണു ക്ഷേത്രത്തിലെ ഒറ്റക്കോല മഹോത്സവത്തിന് നാള്‍മരം മുറിച്ചു

പൂച്ചക്കാട്: മൊട്ടംചിറ ശ്രീ വിഷ്ണു ക്ഷേത്രത്തിലെ ഒറ്റക്കോല മഹോത്സവത്തിന്റെ ഭാഗമായി നാല്‍മരം മുറിച്ചു. തൊട്ടി കിഴക്കേക്കര ബാരയില്‍ വീട്ടിലെ കൃഷ്ണന്‍ മാക്കംവീട് എന്നവരുടെ ഭവനത്തില്‍ നിന്നാണ് നാല്‍മരം മുറിച്ചത്. വെളിച്ചപാടിന്റെയും വാദ്യമേളങ്ങളുടെ അകമ്പടിയോട് കൂടിയാണ് ചടങ്ങ് നടന്നത്. മുറിച്ചിട്ട മരവും ശിഖിലങ്ങളും വല്യക്കാരും കുട്ടികളും ചുവട് താങ്ങി കാല്‍നടയായി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. ഏപ്രില്‍ 28,29 തീയതികളിലാണ് ഒറ്റക്കോല മഹോത്സവം നടക്കുന്നത്.

 

error: Content is protected !!