കാഞ്ഞങ്ങാട് : ചിത്താരി പാലത്തില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
സംസ്ഥാന പാതയില്‍ ചേറ്റുകുണ്ടില്‍ ഇന്നലെ വൈകീട്ട് 4.45 മണിയോടെയാണ് ചിത്താരി പാലത്തില്‍ വെച്ച് അപകടം.
കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും പാലക്കുന്ന് ഭാഗത്തേക്ക് അശ്രദ്ധയിലും അജാഗ്രതയിലും മനുഷ്യ ജീവന് അപകടം വരത്തക്ക വിധത്തില്‍ ഓടിച്ച് വന്ന് കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും പാലക്കുന്ന് ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരു ന്ന കെ എല്‍ 60 എന്‍ 7537 നമ്പര്‍ ഓട്ടോ റിക്ഷയുടെ പിറകിലും എതിരെ ബേക്കല്‍ ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടിച്ച് വരികയായിരുന്ന കെ എല്‍ 14 പി 4371, കെ എല്‍ 55 എ എച്ച് 0383 എന്നീ സ്‌കൂട്ടറുകളിലും ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരന്‍ മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം മുണ്ടക്കൈ വളവിലെ അബ്ദുല്ല ബീഫാത്തിമ ദമ്പതികളുടെ മകന്‍ ഫയാസ് (24) ആണ് മരിച്ചത്. ചെറുക്കാപ്പാറയിലെ കെ.അബ്ബാസ് (40), കൊളവയലിലെ പി.മുഹമ്മദ് ബിലാല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ ചികില്‍സയിലാണ്. അപകടത്തില്‍പ്പെട്ട് ഒരാള്‍ പുഴയില്‍ വീണുവെന്ന നാട്ടുകാരുടെ സംശയത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും ചേര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ഫയാസ് കാഞ്ഞങ്ങാട്ടെ തട്ടുകടയിലേക്ക് ജോലിക്കായി വരുമ്പോഴാണ് അപകടത്തില്‍പെട്ടത്. ഫസല്‍ റഹ്മാന്‍, സല്‍മാന്‍ ഫാരിസ്, മിസിരിയ, തല്‍സീന, തസീമ എന്നിവരാണ് ഫയാസിന്റെ സഹോദരങ്ങള്‍.
