മിലട്ടറി ഉദ്യോഗസ്ഥന്‍ ഡല്‍ഹിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍; ഏച്ചിക്കാനം ചെമ്പിലോട്ട് കുണ്ടുവളപ്പ് വീട്ടില്‍ കെ വി.നിഷാന്ത് ആണ് മരിച്ചത്

മടിക്കൈ: മിലട്ടറി ഉദ്യോഗസ്ഥന്‍ ഡല്‍ഹിയിലെ താമസസ്ഥലത്ത് മരിച്ചതായി വിവരം .ഏച്ചിക്കാനം ചെമ്പിലോട്ട് കുണ്ടുവളപ്പ് വീട്ടില്‍ കെ വി.നിഷാന്ത് (32) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ച വിവരം ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ അറിയിച്ചത്. ഇതിനെ തുടര്‍ന്ന് അടുത്ത ബന്ധുക്കള്‍ ഡല്‍ഹിയിലെത്തി. പോസ്റ്റ്‌മോര്‍ത്തിനു ശേഷം മംഗലാപുരം വിമാനത്താവളം വഴി ഇന്ന് രാത്രി 10 മണിയോടെ മൃതദേഹം മാവുങ്കാല്‍ സഞ്ജീവനി ഹോസ്പിറ്റലില്‍ എത്തിക്കും. നാളെ 9 മണിക്ക് മടിക്കൈ അമ്പലത്തുകര വായനശാല പരിസരത്തും 9.30 ന് ഏച്ചിക്കാനം ഗുരുജി വിദ്യാലയത്തിന് സമീപവും പൊതുദര്‍ശത്തിന് വെയ്ക്കും. വീട്ടില്‍ എത്തിച്ച ശേഷം ഔദ്യോഗിക ബഹുമതികളോടു കൂടി വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ആദ്യ കണ്‍മണിയുടെ നൂല്‍ കെട്ട് കഴിഞ്ഞ് ജനുവരി 30 നാണ് നിഷാന്ത് ജോലി സ്ഥലത്തേക്ക് തിരിച്ച് പോയത്. കുണ്ടുവളപ്പ് നാരായണന്‍ ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: രമ്യ (ബേഡകം). സഹോദരി: നിഷ.

 

error: Content is protected !!