മാവുങ്കാല്‍ അനുദിനം തിരക്കേറി വരുന്ന മാവുങ്കാലില്‍ ബസ് വേയും, വിവിധ പ്രദേശങ്ങളില്‍ നിന്ന് മാവുങ്കാലിലേക്ക് എത്തുന്ന യാത്രക്കാര്‍ക്കും, തൊഴിലാളികള്‍ക്കും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുവാനുള്ള പൊതുശൗചാലയവും എത്രയും പെട്ടെന്ന് നിര്‍മ്മിക്കണമെന്ന് ഓട്ടോ റിക്ഷാമസ്ദൂര്‍ സംഘ് (ബി.എം.എസ്) മാവുങ്കാല്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.വി.ബാബു ഉല്‍ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് എ.ഗോപാലകൃഷ്ണന്‍ വാഴക്കോട് അദ്ധ്യക്ഷനായി. ബി.എം.എസ്. ജില്ലാ ജോയിന്റ് സെക്രട്ടറി സുനില്‍ വാഴക്കോട്, യൂണിയന്‍ ജില്ലാ ജോ.സെക്രട്ടറി മനോജ് കല്യാണം, ബി.എം.എസ് അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് കാട്ടുകുളങ്ങര, എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഉണ്ണിക്കൃഷ്ണന്‍ കല്യാണ്‍ റോഡ് വാര്‍ഷിക റിപ്പോര്‍ട്ടും,യൂണിറ്റ് ട്രഷറര്‍ അജിത്ത് കാരാക്കോട് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹി പ്രഖ്യാപനവും സമാരോപ് പ്രഭാഷണവും , യൂണിയന്‍ ജില്ലാ സെക്രട്ടറി ഭരതന്‍ കല്യാണ്‍ റോഡ് നിര്‍വ്വഹിച്ചു. പുതിയ ഭാരവാഹികളായി ചന്ദ്രന്‍ പുതിയ കണ്ടം (പ്രസിഡന്റ്), മനോജ് ഉണ്ണി പീടിക (വൈസ് പ്രസിഡന്റ്), ഗോപാലകൃഷ്ണന്‍ വാഴക്കോട് (സെക്രട്ടറി), കൃപേഷ് വാഴക്കോട് (ജോ: സെക്രട്ടറി), അജിത്ത് കാരാക്കോട് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഉണ്ണികൃഷ്ണന്‍ കല്യാണ്‍ റോഡ് സ്വാഗതവും കൃപേഷ് നന്ദിയും പറഞ്ഞു.
