കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ഹോസ്ദുര്‍ഗ് യൂണിറ്റ് സമ്മേളനം

കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ഹോസ്ദുര്‍ഗ് യൂണിറ്റ് 7ാം വാര്‍ഷിക സമ്മേളനം പുതിയ കോട്ട സഹകരണ ബാങ്ക് ഹാളില്‍ വെച്ച് നടന്നു. കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് അസൈനാര്‍ അധ്യക്ഷതനായി.
സംസ്ഥാന ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ കല്ലറ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ എം വിജയന്‍ കാസര്‍കോട് യൂണിറ്റ് പ്രസിഡന്റ് എം അബ്ദുല്‍ ഗഫൂര്‍ ചന്തേര ,യൂണിറ്റ് പ്രസിഡന്റ് എം ദാമോദരന്‍ വെള്ളരിക്കുണ്ട്, എം സി ദേവസ്യ നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് മുണ്ടയില്‍ കുഞ്ഞിക്കണ്ണന്‍, സ്റ്റേറ്റ് എക്‌സ് ക്യൂട്ടീവ് മെമ്പര്‍ പി വി വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ കെ ചന്ദ്രബാനു വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ഹോസ്ദുര്‍ഗ് യൂണിറ്റ് സെക്രട്ടറി കെ ബലരാമന്‍ കമ്പിനി വളപ്പ് സ്വാഗതവും വി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി അസൈനാര്‍ അവിയില്‍ (പ്രസിഡന്റ്), കെ ബലരാമന്‍ കമ്പിനി വളപ്പ് (സെക്രട്ടറി),
കെ വി ജയരാജന്‍ (ട്രഷറര്‍) എന്നിവരെയും തെരെഞ്ഞെടുത്തു .

 

error: Content is protected !!