രാജപുരം: നോര്‍വെയിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നല്കി 4 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം വ്യാജ നോര്‍വെ ജോബ് ഓഫര്‍ ലെറ്റര്‍ നല്കി വിസ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയില്‍ ദമ്പതികള്‍ക്കെതിരെ പോലീസ് കേസെടുത്തു. കള്ളാര്‍ സ്വദേശി വെള്ളട ഹൗസില്‍ റോബിന് ബാബുവിന്റെ പരാതിയിലാണ് തൃശൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബെന്‍ ഫിറ്റ്സ് ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ ഷൈജുനെരുക്കുട്ടി, ഭാര്യ സ്മിത എന്നിവര്‍ക്കെതിരെ രാജപുരം പോലീസ് കേസെടുത്തത്. 2024 ഒക്ടോബര്‍ 4 നും 2026 ജനുവരി 27 നു മിടയിലാണ് പരാതിക്കാരന് നോര്‍വെയിലേക്ക് ജോബ് വിസ വാഗ്ദാനം നല്കി പ്രതികള്‍ 4 ലക്ഷം രൂപ വാങ്ങിയത്. ശേഷം വിസയോ നല്കിയ പണമോ തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
