കാഞ്ഞങ്ങാട്: കണ്ണൂര്‍ സ്വാതന്ത്ര്യസ മരസേനാനിയും പെരളശ്ശേരി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റു മായിരുന്ന പി. അനന്തന്റെ പേരില്‍ ഏര്‍പ്പെ ടുത്തിയ മാധ്യമ പുരസ്‌കാരം മാതൃഭൂമി ന്യൂസ് അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ ഇ.വി. ഉണ്ണികൃഷ്ണന്. സ്വന്തമായി ഭൂമിയോ വരുമാനമോ ബന്ധുക്കളോ ഇല്ലാത്ത, കാസര്‍കോട് മുട്ടിച്ചരലിലെ കുട്ടിയമ്മയ്ക്ക് സംസ്ഥാന സര്‍ ക്കാരിന്റെ അതിദാരിദ്രം നിര്‍മാര്‍ജന പദ്ധതിയിലൂടെ വീടും സ്ഥലവും ലഭിച്ചതിനെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം. 10,000 രൂപയും ശില്പ വും പ്രശസ്തിപത്രവുമട ങ്ങിയ പുരസ്‌ക്കാരം 27ന് പെരളശ്ശേരി വടക്കുമ്പാട്ട് നട ക്കുന്ന പി. അനന്തന്‍ അനുസ്മരണ സമ്മേളനത്തില്‍ സമ്മാനിക്കും. നീലേശ്വരം പരപ്പ സ്വ ദേശിയാണ്.
