കാസറഗോഡ് ജില്ലാ കേരള ഹോം ഗാര്‍ഡ് അസോസിയേഷന്‍ പുല്‍ വാമ ദിനം ആചരിച്ചു

നീലേശ്വരം: കിനാനൂര്‍ കരിന്തളം
സൈനിക കൂട്ടായ്മയുടെ യുദ്ധ സ്മാരകത്തില്‍
പുല്‍വാമ ദിനം ആചരിച്ചു.
ഭാരതത്തിന്റെ മണ്ണില്‍ വീര മൃത്യു വരിച്ച അര്‍ദ്ധ സൈനിക വീര ജവാന്മാര്‍ക്ക് ഹോം ഗാര്‍ഡ് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ബാബു കീതോള്‍, ജില്ലാ പ്രസിഡന്റ് കെ കെ സന്തോഷ് എന്നിവര്‍ ചേര്‍ന്നു റീത്ത് സമര്‍പ്പിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ എ.വി.ബിജു, സെക്രട്ടറി എ രാജേന്ദ്രന്‍, ട്രഷറര്‍ എ. മനൂപ്, ജോയിന്റ് സെക്രട്ടറിമാരായ വി രാജു, പി.ടി.സജിന്‍ , എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഗോപി നാഥന്‍ നായര്‍, ഗോപാലന്‍ കയ്യൂര്‍, പ്രവീണ്‍ കുമാര്‍, എ
രാജേന്ദ്രന്‍,
ഹോം ഗാര്‍ഡ് മാരായ ദാമോദരന്‍, വി.പ്രസാദ് എന്നിവര്‍ പരിപാടിയില്‍
പങ്കെടുത്തു.

 

error: Content is protected !!