പുല്‍വാമ ഭീകരാക്രമണം: പൂര്‍വ്വ സൈനിക സേവാ പരിഷത്ത് ആന്റ് സൈന്യ മാതൃ ശക്തിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: വിമുക്തഭടന്‍മാരുടെ കൂട്ടായ്മയായ പൂര്‍വ്വ സൈനിക സേവാ പരിഷത്ത് ആന്റ് സൈന്യ മാതൃ ശക്തിയുടെ ആഭിമുഖ്യത്തില്‍ പുല്‍ വാമഭീകരക്രാമണ ത്തില്‍ മരണപ്പെട്ട 40 സി ആര്‍ പി എഫ് വീരജവാന്‍മാരുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
പുതിയ കോട്ടയില്‍ നടന്ന പരിപാടി വാര്‍ഡ് കൗണ്‍സിലറും , മാതൃശക്തി കാസര്‍കോട് ജില്ലാ പ്രസിഡന്റുമായ എച്ച്.ആര്‍. സുകന്യ ഉദ്ഘാടനം ചെയ്തു. സംഘടനാ വെള്ളരിക്കുണ്ട് താലുക്ക് സെക്രട്ടറി കെ കെ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് രാജീവന്‍ പാലോട്ടില്‍ സ്വാഗതവും, ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.രാജന്‍ നന്ദിയും പറഞ്ഞു. ട്രഷറര്‍ തമ്പാന്‍ മേലത്ത്, വര്‍ക്കിംങ് പ്രസിഡന്റ് വി.വിനോദ്, ശാലിനി പ്രഭാകര്‍, എം.സുജാത, രാധാകൃഷ്ണന്‍, എം വി കുഞ്ഞികൃഷ്ണന്‍, , കെ പി.രവി ,പി. വല്‍സരാജ് ,കെ. പ്രകാശന്‍, നൂതന്‍ കുമാര്‍ , ബി എം എസ് നേതാവ് ഭാസ്‌കരന്‍ ചെമ്പിലോട്ട് എന്നിവര്‍ പ്രസംഗിച്ചു.

 

error: Content is protected !!