കാഞ്ഞങ്ങാട്: ഇന്ത്യയിലെ വ്യത്യസ്ത ഭക്ഷണ വിഭവ രുചികള്‍ ഒരുകുടകീഴില്‍ ഒരുക്കികൊണ്ട് കാഞ്ഞങ്ങാട് മെട്രോ പ്ലാസ ഗ്രൗണ്ടില്‍ അഹ് ലന് റംസാന് ഫെസ്റ്റിവല്‍ ഒരുക്കുന്നു. ലോകോത്തര നിലവാരം നിലനിര്‍ത്തി കോഴിക്കോട് ചില്ലീസ് കാറ്ററിംഗ് ബ്രാന്‍ഡ് ആണ് പ്രധാന വിഭവങ്ങള്‍ ഒരുക്കുന്നത്. കൂടാതെ വ്യത്യസ്ത ബ്രാന്‍ഡുകളുടെ 30ഓളം സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട് ഫെബ്രുവരി 15 വൈകീട്ട് 5 മണിക്ക് കാഞ്ഞങ്ങാട് നഗരസഭചെയര്‍മാന്‍ വിവി.രമേശന് ഉദ്ഘാടനം ചെയ്യും. കാലഘട്ടതിനനുസരിച്ചു ഒരുമയാണ് ഞങ്ങളുടെ ലക്ഷ്യം 500ല്‍ പരം ആള്‍ക്കാരെ ഒരുമിച്ച് ഇരുന്നുകൊണ്ട് റംസാന് ഇഫ്താര്‍ സംഗമം, ബിസിനസ് മീറ്റിംഗ്,കുടുംബസംഗമം, സാംസ്കാരിക പരിപാടികള്‍ നടത്തുവാനും ജര്‍മ്മന്‍ ടെന്ററില്‍ ഒരുക്കിയ ബാങ്കറ്റു ഹോള്‍ ഞങ്ങളുടെപ്രത്യേകതയാണ്. ഉത്തരമലബാറിലെ ഏറ്റവും വലിയ റംസാന് ഫുഡ് സ്ട്രീറ്റ് ആണ് ഒരുക്കിയിട്ടുള്ളത്. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വ്യത്യസ്തമായ പ്രയര്‍ ഹോള്‍ വിശാലമായ പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.വാര്‍ത്ത സമ്മേളനത്തില്‍ ഇബ്രാഹിം കാലിക്കറ്റ് , സൈനുദ്ദീന്‍ പടന്ന, ഷാജി കാഞ്ഞങ്ങാട്, ഗോഡ്സണ്‍ ചെമ്മട്ടംവയല്‍ എന്നിവര്‍ സംബന്ധിച്ചു.
